നോര്‍ക്ക ഹെല്പ്ഡെസ്കിന് ബഹ്റൈൻ പ്രതിഭ 100 കിറ്റുകൾ കൈമാറി
മനാമ: ബഹ്റൈനിലെ നോർക്ക കോവിഡ് ഹെൽപ് ഡെസ്ക്കിന് ബഹ്റൈൻ പ്രതിഭ 100 കിറ്റുകൾ കൈമാറി. ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാറിൽനിന്ന് നോർക്ക പ്രതിനിധികളും ലോക കേരളസഭാംഗങ്ങളുമായ പി.വി. രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ, സി.വി. നാരായണൻ എന്നിവർ ഏറ്റുവാങ്ങി.
പ്രതിഭ മുഖ്യരക്ഷാധികരി പി. ശ്രീജിത്ത്, പ്രസിഡൻറ് കെ.എം. സതീഷ്, ട്രഷറർ കെ.എം. മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു. രണ്ടു മാസത്തിലേറെയായി ബഹ്റൈെൻറ വിവിധ പ്രദേശങ്ങളിൽ പ്രതിഭ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റ് അവശ്യസഹായങ്ങളും നൽകി വരുകയാണ്. 1000ത്തിലധികം കിറ്റുകളാണ് ഇതിനകം നൽകിയത്.ഇനിയും ആവശ്യക്കാരുടെ നിര നീളുന്നതിനാൽ നാലു മേഖല കമ്മിറ്റികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുകയാണെന്ന് പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡൻറ് കെ.എം. സതീഷ് എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."