കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ തിരിച്ചുകൊണ്ടുവരണം: എം.പി
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള നിരോധനം ഒഴിവാക്കണമെന്ന് എം.കെ രാഘവന്‍ എം.പി. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭുവിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
മലബാറിലെ തീര്‍ഥാടകരുടെ എണ്ണം പരിഗണിച്ചും കരിപ്പൂരിലെ ഹജ്ജ് ഹൗസ് സൗകര്യം പ്രയോജനപ്പെടുത്തിയും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കൊച്ചിയില്‍നിന്ന് കരിപ്പൂരിലേക്കു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിരോധിച്ചാല്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സ്വകാര്യ വിമാനത്താവളങ്ങള്‍ക്കു മാത്രമാണ് ഇതു പ്രയോജനം ചെയ്യുകയെന്നും എം.പി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നീക്കങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നു വീണ്ടും തുടര്‍ന്നാല്‍ ജനപ്രതിനിധികളുടെയും, ഈ വിഷയത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെയും മറ്റു സംഘടനകളുടെയും സഹകരണത്തോടുകൂടി ബഹുജന പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും എം.പി കത്തില്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."