അൽ ഹസ സെൻട്രൽ കമ്മിറ്റി ഖുർആൻ മുസാബഖ 2020 സംഘടിപ്പിച്ചു
ദമാം: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി “പവിത്ര മാസം പരീക്ഷണങ്ങൾക്കു പരിഹാരം”* എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി അൽ ഹസ സെൻട്രൽ കമ്മിറ്റി ഖുർആൻ മുസാബഖ – ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. ഹാഫിള് ശരീഫ് മൗലവി, ഹാഫിള് ശറഫുദ്ധീൻ ഉസ്താദ്, നാസിർ ഫൈസി മൊറയൂർ, എന്നിവരുടെ നിയന്ത്രണത്തിലാണ് മത്സരം നടന്നത്. ഓൺലൈൻ സംവിധാനം വഴി നടത്തിയ മത്സങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, ജനറൽ, വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
മത്സര വിജയികളുടെ വിവരങ്ങൾ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമപ്രകാരത്തിൽ. സബ്ജൂനിയർ: ഹാദി ഫർഹാൻ, മുഹമ്മദ് റസൂൽ. ജൂനിയർ: അംജദ് റഹ്മാൻ, മുഹമ്മദ് അഫ്സൽ. ജനറൽ: സുബൈർ, സാബിർ ഇല്യാസ് കുഞ്ഞു, സയ്യിദ് ഹിഷാം. മത്സരത്തിന് ഇർഷാദ് ടി.പി. ഫറോക്ക്, ബഷീർ രാമനാട്ടുകര എന്നിവര്‍ നേതൃത്വം നല്കി. വിജയികളെയും മത്സരാർത്ഥികളേയും അൽ ഹസ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."