കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: സ്പെഷല്‍ പാക്കേജ് അനുവദിക്കണമെന്ന് കെ. മുരളീധരന് എം.എല്‍.എ
താമരശ്ശേരി: കട്ടിപ്പാറക്ക് സ്പെഷല്‍ പാക്കേജ് അനുവദിക്കണമെന്ന് കെ. മുരളീധരന് എം.എല്‍.എ ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെ ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത് സാധാരണ പ്രകൃതിക്ഷോഭത്തിന് നല്കുന്ന നഷ്ടപരിഹാരമാണ്. കട്ടിപ്പാറ ഉരുള്‍പൊട്ടി എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ഇപ്പോള്‍ അനുവദിച്ച തുക അപര്യാപ്തമാണ്. മരണപ്പെട്ടവരുടെ കുടുംബത്തിലെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കാനും അവര്‍ക്ക് ഭൂമി വാങ്ങി വീടുവച്ചുകൊടുക്കുകയും വേണം. വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണിക്കുള്ള യഥാര്‍ഥ തുക അനുവദിക്കണം.
കട്ടിപ്പാറയിലെ ദുരന്ത ഭൂമിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച് ദുരിതബാധിരെ ആശ്വസിപ്പിക്കുകയുംപാക്കേജ് അനുവദിക്കുകയും ചെയ്യേണ്ടതായിരുന്നു. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."