സഊദി വല്‍ക്കരണം ലക്ഷ്യമിട്ട് പന്ത്രണ്ടു മേഖലകളില്‍ പരിശീലനത്തിന് കരാര്‍
റിയാദ്: സഊദി വല്‍ക്കരണം ലക്ഷ്യമിട്ട് പന്ത്രണ്ടു മേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും കരാര്‍ ഒപ്പ് വെച്ചു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയാണ് വിവിധ പ്രവിശ്യകളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളുമായും എനര്‍ജി എഫിഷ്യന്‍സി സെന്ററുമായും കരാറില്‍ ഏര്‍പ്പെട്ടത്. സ്വദേശികള്‍ക്ക് പരിശീലനം നല്‍കിയ ശേഷം ഇവര്‍ക്ക് അനുയോജ്യമായ മേഖലകളില്‍ തൊഴില്‍ കണ്ടെത്തി കൊടുക്കുകയാണ് ലക്ഷ്യം.
റിയാദ് ലിഖാആത് ഫോറത്തോനുബന്ധിച്ചു നടന്ന ഒപ്പ് വെക്കല്‍ ചടങ്ങില്‍ എനന്‍ജി എഫിഷ്യന്‍സി സെന്ററിനു പുറമെ തബൂക്ക്, അല്‍ജൗഫ്, ഖുറയ്യാത്, നജ്‌റാന്‍, ജിദ്ദ, ജിസാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുകളുമായാണ് ഒപ്പു വെച്ചത്. പദ്ധതികള്‍ക്ക് മാനവ വിഭവ ശേഷിയായിരിക്കും സഹായങ്ങള്‍ നല്‍കുക.
അതേസമയം, ഡെലിവറി മേഖലയില്‍ സഊദി വല്‍ക്കരണം നടപ്പാക്കാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചു. പൊതുഗതാഗത അതോറിറ്റിയാണ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഡെലിവറി മേഖലയില്‍ സഊദി വല്‍ക്കരണത്തിനു നീക്കം തുടങ്ങിയത്. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, പൊതുസുരക്ഷാ വകുപ്പ്, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഡെലിവറി മേഖലയില്‍ സഊദി വല്‍ക്കരണം നടപ്പാക്കുന്നതിനാണ് പൊതുഗതാഗത അതോറിറ്റി ശ്രമം. ഈ മേഖലയില്‍ മലയാളികളടക്കം നിരവധി പേരാണ് തൊഴിലെടുക്കുന്നത്. പുതിയ നീക്കം ആയിരക്കണക്കിന് വിദേശികളെ ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."