HOME
DETAILS

കൊറോണയ്‌ക്കൊപ്പം പി.എസ്.സിയുടെ വര്‍ഗീയ വൈറസും

  
backup
May 13 2020 | 03:05 AM

communal-agenda-of-psc-849490-2020-may

 


നിരവധി വിവാദങ്ങളിലകപ്പെട്ട് നിഷ്പക്ഷതയും യശസും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന പി.എസ്.സി മറ്റൊരു വിഷലിപ്ത വിവാദത്തിനു കൂടി തിരികൊളുത്തിയിരിക്കുകയാണ്. രാജ്യത്തുടനീളം കൊറോണ വൈറസ് പടരുമ്പോള്‍ കൂട്ടത്തില്‍ ഒരുവര്‍ഗീയ വൈറസും കൂടി കിടക്കട്ടെയെന്ന ചിന്ത വിവാദ വര്‍ഗീയ ചോദ്യം തയാറാക്കിയ വിദഗ്ദ്ധന്റെ ബുദ്ധിയില്‍ ഉദിച്ചുകാണണം.
ഏപ്രില്‍ 15ന് പി.എസ്.സി പുറത്തിറക്കിയ 24 പേജുള്ള ബുള്ളറ്റിനില്‍ അവസാനത്തെ പേജില്‍, രാജ്യത്തെ നിരവധി പൗരര്‍ക്ക് കൊവിഡ്- 19 ബാധയേല്‍ക്കാന്‍ കാരണമായ തബ്‌ലീഗ് സമ്മേളനം നടന്നത് എവിടെ എന്നായിരുന്നു ഒരു ചോദ്യം. അടുത്ത വരിയില്‍ നിസാമുദ്ദീന്‍ എന്നും ബ്രാക്കറ്റില്‍ ഡല്‍ഹി എന്നും ഉത്തരമുണ്ടായിരുന്നു. രാജ്യത്തു കൊവിഡ്- 19 പടര്‍ത്തിയത് തബ്‌ലീഗ് സമ്മേളനമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള സംഘ്പരിവാര്‍ ശ്രമമാണ് ഇവിടെ നടന്നത്. ഈ ഗുരുതരമായ തെറ്റിനും പി.എസ്.സി പതിവ് ന്യായീകരണങ്ങള്‍ നിരത്തിയിരിക്കുകയാണ്. തെറ്റു സമ്മതിക്കാനോ മതേതര സമൂഹത്തോടു മാപ്പു ചോദിക്കാനോ ഇതുവരെ പി.എസ്.സി തയാറായിട്ടില്ല. ചോദ്യമടങ്ങിയ ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിലെ മൂന്നു പേരെ എഡിറ്റോറിയല്‍ ചുമതലയില്‍ നിന്നു നീക്കി എന്നതിനപ്പുറം മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. സ്ഥാനത്തു നിന്ന് നീക്കുക എന്നത് ശിക്ഷാനടപടിയല്ല. ചോദ്യം തയാറാക്കിയയാളെ കണ്ടെത്തി വര്‍ഗീയ വിദ്വേഷം പടര്‍ത്തിയതിനു കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. പകരം പതിവ് അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിരിക്കുകയാണ്. നേരത്തെയും ഇതുപോലുള്ള അന്വേഷണങ്ങള്‍ക്കു പി.എസ്.സി ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി ആരോപണങ്ങളാണ് പി.എസ്.സിയുടെ വിശ്വാസ്യതയ്ക്കു നേരെ ഉയര്‍ന്നത്. അതിലൊന്നിനും വിശ്വാസയോഗ്യമായ ഉത്തരം നല്‍കാന്‍ പി.എസ്.സിക്കു കഴിഞ്ഞിട്ടില്ല. യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നീ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി നടത്തിയ സിവില്‍ പൊലിസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പിലൂടെ ഉയര്‍ന്ന റാങ്കുകളിലെത്തിയത് വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയത്. സ്വന്തം സംഘടനയിലെ വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ ക്രിമിനലുകള്‍ ഇന്ന് ഏതെങ്കിലും പൊലിസ് സ്റ്റേഷനുകളില്‍ പൊലിസുകാരായി വിരാജിക്കുമായിരുന്നു. പി.എസ്.സിയുടെ സഹായമില്ലാതെ കുത്തുകേസ് പ്രതികള്‍ ഉയര്‍ന്ന റാങ്കില്‍ എത്തുമായിരുന്നില്ലെന്ന് ഇന്നും പൊതു സമൂഹം ഉറച്ചു വിശ്വസിക്കുന്നു.
പ്രതികളെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതല്ലാതെ മറ്റെന്ത് നടപടിയാണ് ഈ വിഷയത്തില്‍ പി.എസ്.സി സ്വീകരിച്ചത്? ഇതോടനുബന്ധിച്ചു തന്നെ മറ്റൊരു ആരോപണവും പി.എസ്.സിക്കെതിരേ ഉയരുകയുണ്ടായി. പി.എസ്.സിയിലെയും സെക്രട്ടേറിയറ്റിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മക്കള്‍ പതിവായി പി. എസ്.സി റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന നിലയില്‍ വരുന്നതിനെക്കുറിച്ചായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് ഒരന്വേഷണവും ഉണ്ടായില്ല. എന്നാല്‍ ഈ ആരോപണത്തെ അരക്കിട്ടുറപ്പിക്കുന്ന സംഭവം പിന്നാലെയുണ്ടായി. പി. എസ്.സി പരിശീലന കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു ആരോപണമുയര്‍ന്നത്.


പി.എസ്.സി സെക്രട്ടറിയുടെ പരാതിയിലാണ് റെയ്ഡ് നടന്നതെങ്കിലും ഇവിടെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും പി.എസ്.സിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളാണ് ഉയര്‍ന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായിരുന്നു പി.എസ്.സി പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍. തങ്ങളുടെ സ്ഥാപനത്തിലെ പരിശീലന ക്ലാസില്‍ ചേര്‍ന്നാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പെന്ന് പരസ്യം ചെയ്യാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വന്നു? ഇതേക്കുറിച്ചൊന്നും ഒരന്വേഷണവും ഇതുവരെ നടന്നില്ല. പി.എസ്.സി ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്ന സെക്ഷനുകളില്‍ പരിശീലനകേന്ദ്രം നടത്തിപ്പുകാര്‍ക്ക് സ്വാധീനമുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അതിന്റെ അന്വേഷണ ഫലവും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.


ഫെബ്രുവരിയില്‍ തന്നെ പി.എസ്.സി നടത്തിയ മറ്റൊരു പരീക്ഷയായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്കുള്ള പ്രാഥമിക പരീക്ഷ. ഇതിലെ ചില ചോദ്യങ്ങള്‍ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഗൈഡില്‍ നിന്ന് പകര്‍ത്തിയതായിരുന്നു. ഗൈഡിലെ തെറ്റായ ചോദ്യം പോലും പി.എസ്.സിയും ആവര്‍ത്തിച്ചു. ആരോപണം പരിശോധിക്കുമെന്നു പി.എസ്.സി അന്ന് പറഞ്ഞിരുന്നു. ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.


ഇപ്പോഴിതാ വര്‍ഗീയ വിഷവും പി.എസ്.സിയില്‍ നിന്ന് വമിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് വ്യാപനത്തെ മുസ്‌ലിം സമുദായത്തിനു നേരെയുള്ള ആയുധമാക്കാനാണ് പി.എസ്.സി ഇവിടെ ഒരുമ്പെട്ടത്. രാജ്യത്തെ പൗരര്‍ക്ക് കൊവിഡ് പകരാനുണ്ടായ കാരണം തബ്‌ലീഗ് സമ്മേളനമാണെന്ന് ധ്വനിപ്പിക്കുന്ന ചോദ്യം നല്‍കിയ ആള്‍ക്കെതിരേ നടപടിയെടുക്കാതെയും തെറ്റില്‍ മാപ്പു ചോദിക്കാതെയും പി.എസ്.സി പതിവ് അന്വേഷണ പ്രഹസനവുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കായിരിക്കും അത് ഇടവരുത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago