HOME
DETAILS

പ്രളയാനന്തര കാര്‍ഷിക മേഖലക്ക് 'പുനര്‍ജനി'

  
backup
March 07 2019 | 07:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96

പാലക്കാട്: പ്രളയാനന്തരം കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പുനര്‍ജനി പദ്ധതിയുമായി കൃഷി വകുപ്പും വി.എഫ്.പി.സി.കെ.യും (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമൊഷന്‍ കൗണ്‍സില്‍ കേരളം) കുടുംബശ്രീയും കൈകോര്‍ക്കുന്നു. പദ്ധതിയുടെ ഭാഗമായി 75 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ വിതരണം ചെയ്യും. ഓരോ പായ്ക്കറ്റിലും അഞ്ചിനം പച്ചക്കറി വിത്തുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പുനര്‍ജനി പദ്ധതി നടപ്പാക്കുന്നത്.
തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ബ്രീഡര്‍ വിത്ത് നല്‍കി, അവരില്‍നിന്നും ശേഖരിക്കുന്ന വിത്ത് ആലത്തൂര്‍ വി.എഫ്.പി.സി.കെയുടെ വിത്ത് സംസ്‌കരണ ശാലയിലെത്തിച്ച് അവയില്‍നിന്ന് ഗുണമേന്മയുള്ള വിത്തുകള്‍ വേര്‍തിരിച്ചാണ് വിതരണത്തിന് തയാറാക്കുന്നത്. വിത്ത് പായ്ക്കറ്റുകള്‍ തയാറാക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. കഴിഞ്ഞ മാസത്തില്‍ തുടങ്ങിയ പായ്ക്കിങ് പുരോഗമിക്കുകയാണ്. വെണ്ട, വഴുതന, മുളക്, പാവയ്ക്ക, മത്തന്‍, കുമ്പളം, പടവലം, ചീര, വിവിധയിനം പയറുകള്‍ തുടങ്ങിയ ഗുണനിലവാരമുള്ള വിത്ത് പായ്ക്കറ്റുകള്‍ കൃഷി ഓഫിസുകള്‍ മുഖാന്തരം കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ക്ക് വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഓണത്തിന് 'മുറ്റത്തൊരു മുറം പച്ചക്കറി' എന്ന പേരില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ തുടര്‍ച്ചയാണ് പുനര്‍ജ്ജനിയെന്ന പേരില്‍ നടപ്പാക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാത്തൂര്‍, വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, തേങ്കുറിശ്ശി, കണ്ണാടി, പെരിങ്ങോട്ടുകുറുശ്ശി, വണ്ടാഴി എന്നീ സി.ഡി.എസുകളിലായി ഒന്‍പത് പായ്ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 300 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ വിത്ത് പായ്ക്കിങ് ജോലിയില്‍ ഏര്‍പ്പെടുന്നു. പദ്ധതിയിലൂടെ വിതരണത്തിന് തയാറാക്കുന്ന ഒരു പായ്ക്കറ്റിന് ഒരു രൂപയാണ് വില. 75 ലക്ഷം കുടുംബശ്രീ വനിതകള്‍ക്ക് ഇതുവഴി വരുമാനം ലഭിക്കും.
കാര്‍ഷിക അഭിവൃദ്ധിയോടൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച രീതിയില്‍ വിത്ത് പായ്ക്കിങ് പൂര്‍ത്തിയാക്കുന്ന യൂനിറ്റുകള്‍ക്ക് പ്രത്യേക പരിശീലനവും സഹായവും നല്‍കി പായ്ക്കിങ് സംരംഭങ്ങളാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ ഏജന്‍സികളുടേതടക്കമുള്ള പായ്ക്കിങ് ജോലികള്‍ ഏറ്റെടുക്കാന്‍ അവരെ പ്രാപ്തരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago