നന്തന്‍കോട് കൂട്ടക്കൊല: ഉത്തരം തേടി തലസ്ഥാനം
തിരുവനന്തപുരം: രണ്ട് പകല്‍ ദൂരം പിന്നിട്ടപ്പോള്‍ കേദല്‍ അറസ്റ്റില്‍. തലസ്ഥാനം ഞെട്ടിവിറച്ച സംഭവത്തെ ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്ക് ഇനി ഉത്തരം കിട്ടും. സ്വന്തം അമ്മയേയും അച്ഛനേയും കുഞ്ഞുപെങ്ങളേയുമൊക്കെ കൊന്നുതള്ളിയവന്‍ എന്ന് പൊലിസ് സംശയിക്കുന്ന കേദല്‍ ഇന്നലെ വൈകിട്ട് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പിടിയിലായത് . കൊല ചെയ്തത് കേദലാണോ? ഇയാള്‍ക്കൊപ്പം വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ? എന്തിനായിരുന്നു കൊല? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഇനി ഉത്തരം കിട്ടും.
നാട്ടുകാരില്‍ നിന്നൊക്കെ അകലം പാലിച്ചു കഴിഞ്ഞിരുന്നതിനാല്‍ കേദലിനെ പറ്റി നാട്ടുകാര്‍ക്ക് അധികമൊന്നും അറിയില്ല. വേഗതയില്‍ നടന്നു പോകുന്ന പയ്യന്‍. അത്രമാത്രമെ അറിയാവൂ. അടച്ചിട്ട മുറിയില്‍ കംപ്യൂട്ടറിനു മുന്നിലിരിക്കുന്നവന്‍ അത്രയേ വീട്ടിലെ ജോലിക്കാര്‍ക്കും അറിയൂ. പിന്നെ അവനെ കുറിച്ച് ഏറെ അറിയാവുന്ന മാതാപിതാക്കളും പെങ്ങളുമാണ് കൊല്ലപ്പെട്ടത്. മൃതശരീരങ്ങള്‍ക്ക് തീയിടുന്നതിനിടെ പൊള്ളലേറ്റ കാലുമായി വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ട കേദല്‍ ഞായറാഴ്ച തന്നെ അറസറ്റിലായതായി അഭ്യൂഹം പരന്നിരുന്നു. കൊല്ലപ്പെട്ട രാജ്തങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മ (58), മകള്‍ കരോളിന്‍ (25), ജീന്‍പത്മയുടെ വലിയമ്മയുടെ മകള്‍ ലളിത(70) എന്നിവരുടെ മൃതദേഹം ഇന്നലെ പാളയം എല്‍.എം.എസ് ചര്‍ച്ചില്‍ സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ആറു മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും കേദല്‍ പിടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."