'തൃത്താല അരി' വിപണിയില്‍
കൂറ്റനാട്: തൃത്താല പഞ്ചായത്തിലെ നെല്‍ക്കര്‍ഷകര്‍ വിളയിച്ചെടുത്ത അരി 'തൃത്താല അരി' എന്ന പേരില്‍ വിപണിയിലെത്തി. തൃത്താല കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു നെല്‍ക്കൃഷി. തൃത്താല ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്തത്. കൃഷിഭവന്റെ പ്രത്യേക കാര്‍ഷികമേഖല പദ്ധതി, പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെയാണ് തൃത്താല അരി വിപണിയിലെത്തിച്ചത്. തൃത്താല, മങ്ങാരം, കിഴക്കേ കോടനാട് എന്നീ മൂന്ന് പാടശേഖരങ്ങളിലായിരുന്നു തൃത്താല അരിക്കായി നെല്‍ക്കൃഷിയിറക്കിയത്. നാല് ഹെക്ടര്‍ സ്ഥലത്തെ കൃഷിയില്‍നിന്ന് 13 ടണ്‍ അരിയാണ് സംസ്‌കരണശേഷം ലഭിച്ചത്. സുരക്ഷിത കാര്‍ഷികവിള പരിപാലന മുറയിലൂടെയായിരുന്നു അരിയുടെ ഉല്‍പാദനം. ഉമ നെല്‍വിത്താണ് വിളയിച്ചത്. 40 ശതമാനം തവിട് നിലനിര്‍ത്തിയാണ് അരി ഉപഭോക്താക്കളിലേക്കെത്തുന്നത്.ക
ൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന തൃത്താലയിലെ ജൈവ പച്ചക്കറി സംഭരണവിതരണ കേന്ദ്രമായ സമൃദ്ധിയിലൂടെയാണ് അരി വിപണനം ചെയ്യുക. അഞ്ച്, പത്ത് കിലോഗ്രാമിന്റെ പായ്ക്കറ്റുകളിലായാണ് ആരി വിപണനം നടത്തുക. 40 രൂപയാണ് ഒരുകിലോഗ്രാമിന്റെ വില.
തൃത്താല പഞ്ചായത്ത് ഹാളില്‍ നടന്ന തൃത്താല അരിയുടെ വിപണന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം പി.കെ ചെറിയരാമന്‍ അധ്യക്ഷനായി. തൃത്താല കൃഷി ഓഫിസര്‍ കെ.പി. സുനില്‍ പദ്ധതി വിശദീകരണം നടത്തി. പരിപാടിയുടെ വിജയമനുസരിച്ച് അടുത്തവര്‍ഷം പഞ്ചായത്തിലെ 250 ഹെക്ടര്‍ പാടത്ത് തൃത്താല അരിക്കായി കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."