HOME
DETAILS

വേനല്‍മഴ ഒന്‍പത് ശതമാനം അധികം ലഭിച്ചു

  
backup
May 13 2020 | 03:05 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b4-%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82
 
 
 
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ വേനല്‍മഴ അധികം ലഭിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ഈ മാസം 11 വരെയുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് സാധാരണയെക്കാള്‍  ഒന്‍പത് ശതമാനം അധികമഴയാണ്  ലഭിച്ചത്. 
സാധാരണ ഈ കാലയളവില്‍ 195.3 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. ഇക്കുറി 213 മി.മീ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്,കോഴിക്കോട് ജില്ലകളിലാണ് അധികമഴ ലഭിച്ചത്. കോട്ടയത്ത് 56 ശതമാനവും പത്തനംതിട്ടയില്‍ 54 ശതമാനവും തിരുവനന്തപുരത്ത് 36 ശതമാനവും വയനാട്ടില്‍ 42 ശതമാനവും എറണാകുളത്ത് 43 ശതമാനവും അധികമഴ ലഭിച്ചു. കോഴിക്കോട്ട് രണ്ടു ശതമാനം അധികമഴയാണ് ലഭിച്ചത്. എന്നാല്‍ ഇടുക്കിയില്‍ സാധാരണ ലഭിക്കുന്ന അളവിലേ മഴ ലഭിച്ചിട്ടുള്ളൂ. 
വേനല്‍മഴ ഏറ്റവും കുറഞ്ഞത് കാസര്‍കോട് ജില്ലയിലാണ്. ഇവിടെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 51 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ 17 ശതമാനവും കണ്ണൂരില്‍ 13 ശതമാനവും കൊല്ലത്ത് 20 ശതമാനവും മലപ്പുത്ത് 17 ശതമാനവും പാലക്കാട്ട് 14 ശതമാനവും തൃശൂരില്‍ 15 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. 
സംസ്ഥാനത്ത് വേനല്‍മഴ  തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  24 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  24 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago