കേരളത്തിലെ കുട്ടികളുടെ ജനസംഖ്യ കുറയുന്നതായി കണക്ക്
സെയ്തലവി ഫൈസി കടമ്പഴിപ്പുറം
പത്തിരിപ്പാല:ലോകാടിസ്ഥാനത്തില്‍ ഇന്ത്യ ജനസംഖ്യയില്‍ മുന്നിലാണെങ്കിലും കേരളത്തിലെ കുട്ടികളുടെ ജനസംഖ്യ കണക്ക് നേരെ തിരിച്ചാണ് കാണിക്കുന്നത്.നാം രണ്ട് നമുക്ക് രണ്ട്,അതില്‍ നിന്ന് മാറി നാം ഒന്ന് നമുക്കൊന്ന് എന്ന മുദ്രാവാക്യത്തിലേക്ക് മാറിയതുമൊക്കെ ഏറെ ഫലപ്രദമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2011ലെ സെന്‍സസ് പ്രകാരം കേരള ജനസംഖ്യാ കണക്ക് ഇന്ത്യന്‍ ജനസംഖ്യയുടെ 2.76%മാണ്.അതില്‍ 48.6%പുരുഷന്‍മാരും 51.4%സ്ത്രീകളുമാണ്.ജനസംഖ്യയുടെ വളര്‍ച്ച നിരക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ച് കുറവ് കേരളത്തിലാണ്.4.9%മാത്രം.കേരളത്തില്‍ ഉയര്‍ന്ന വളര്‍ച്ച നിരക്ക് മലപ്പുറം ജില്ലയിലും 13.4%,കുറഞ്ഞ വളര്‍ച്ച നിരക്ക് പത്തനംതിട്ട ജില്ലയിലുമാണ്.എന്നാല്‍ കുട്ടികളുടെ ജനസംഖ്യയില്‍ താരതമ്യേന കുറവിന്റെ കണക്കാണ് ലഭ്യമാകുന്നത്.
2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ (06വയസ്)ജനസംഖ്യ 37,93,146 ഉണ്ടായിരുന്നത് 2011ല്‍ 3,472,955ആയി ചുരുങ്ങി.കുട്ടികളുടെ വളര്‍ച്ച നിരക്ക് സംസ്ഥാനത്ത് പൂജ്യം ശതമാനത്തിലും താഴെയാണ്.8.44%മാത്രം.2001ലെ സെന്‍സസ് 12%കാണിച്ചത് 2011ല്‍ 10%ആയി കുറയുന്നതായാണ് കണ്ടത്.കുട്ടികളുടെ ജനസംഖ്യ ഉയര്‍ന്ന അനുപാതം മലപ്പുറം ജില്ലയിലും കുറവ് അനുപാതം പത്തനംതിട്ട ജില്ലയിലുമാണ്.മറ്റു ജില്ലകളിലും കുറയുന്ന പ്രവണതയെയാണ് കാണിക്കുന്നത്.കുട്ടികളിലെ ആണ്‍ പെണ്‍ അനുപാതവും ഇപ്രകാരമാണ് 2001ല്‍ 960 ഉണ്ടായിരുന്നത് 2011ലും 960ആണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."