HOME
DETAILS

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍:  കുത്തിയിരിപ്പ് സമരം നടത്തി കോണ്‍ഗ്രസ്

  
backup
May 13 2020 | 03:05 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d
 
തിരുവനന്തപുരം: കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തി. 
സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വരാജ് ഭവനു മുന്നില്‍ നിര്‍വഹിച്ചു. 
കര്‍ഷകിക കടങ്ങള്‍ എഴുതിതള്ളണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാത്തത് കര്‍ഷകന്റെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലം കൊണ്ടാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആത്മഹത്യ മുനമ്പിലാണ് ഓരോ കര്‍ഷകനും. കൊടിയ ദുരിതം പേറുന്ന കര്‍ഷകന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് പരമ്പരാഗത തൊഴില്‍ മേഖലകള്‍ ആകെ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ ഒരു മാസം കൂടി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കണം. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കാന്‍ നപടിയടുക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. കാര്‍ഷിക മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.4 കോടിയുടെ പാക്കേജ് സാധാരണക്കാരിലെത്തിയില്ല. പി.എം കെയര്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നുവെന്ന് ആര്‍ക്കും അറിയില്ല. മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രത്യേകമായ ബജറ്റ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പേരൂര്‍ക്കട വില്ലേജിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തൈക്കാട് വില്ലേജിലും കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എംഹസന്‍ വെട്ടുക്കാട്, മണക്കാട് മണ്ഡലം കമ്മിറ്റികള്‍ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരത്തിലും പങ്കെടുത്തു. 
കെ.പി.സി.സി ഡി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ വിവിധ ജില്ലകളില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago