HOME
DETAILS
MAL
തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
backup
March 07 2019 | 07:03 AM
കൊട്ടിയൂര്‍: കരിമ്പുംകണ്ടത്ത് തൊഴിലുറപ്പ് പ്രവൃത്തിക്കിടെ തൊഴിലാളികള്‍ക്കു തേനീച്ചയുടെ കുത്തേറ്റു. ഏഴുപേര്‍ക്കാണു തേനീച്ചയുടെ കുത്തേറ്റത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരു കുട്ടിക്കും കുത്തേറ്റിട്ടുണ്ട്.
ലീലാമ്മ ചെമ്പന്മാക്കല്, ആശാ വള്ളിക്കുന്നേല്‍, എല്‍സി നെടുങ്കല്ലേല്‍, മേരിക്കുട്ടി നെടുങ്കല്ലേല്‍, ആനി മങ്കുത്തേല്‍, അന്നമ്മ മണ്ണെടുപ്പാംകുഴിയില്‍, അഞ്ചുവയസുകാരി ആന്മരിയ എന്നിവര്‍ക്കാണു തേനീച്ചയുടെ കുത്തേറ്റത്.
ലീലാമ്മ ചന്ദമാക്കല്, ആശ വള്ളിക്കുന്ന് എന്നിവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരിട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര് തൊഴിലുറപ്പ് പ്രവൃത്തി നടത്തുന്നതിനിടെയാണു തേനീച്ചയുടെ കുത്തേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."