HOME
DETAILS
MAL
ഭാരതപ്പുഴയില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളുന്നത് പതിവാകുന്നു
backup
June 23 2018 | 06:06 AM
തിരുന്നാവായ: ഭാരതപ്പുഴയില്‍ മാലിന്യം തളളുന്നത് പതിവാകുന്നു. നിറഞ്ഞു ഒഴുകുന്ന നിളയില്‍ മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുളള മലിനവസ്തുകള് തളളുന്നത് പതിവായിട്ടും നടപടിയെടുക്കാതെ ആരോഗ്യ-റവന്യു അധികൃതര്‍.
വിവിധ പ്രദേശങ്ങളില്‍ നിന്നുളള മാലിന്യ വസ്തുക്കള്‍ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് സാമൂഹ്യദ്രോഹികള്‍ പുഴയിലേക്ക് തളളുന്നത്. ചമ്രവട്ടം,തൃപങ്ങോട്, തിരുന്നാവായ, ചെമ്പിക്കല്‍, കുറ്റിപ്പുറം, തവനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കോഴി അവശിഷ്ടങ്ങള്‍ പുഴയിലൂടെ ഒഴുകി നടക്കുന്നത് പതിവ് കാഴ്ച്ചയാണ്. ശുദ്ധജല സ്രോതസായ ഭാരതപ്പുഴയെ മലിനമാക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."