HOME
DETAILS
MAL
വഴിയോര കച്ചവടക്കാരനെതിരേ ബലപ്രയോഗം; യു.ഡി.എഫ് പ്രതിഷേധിച്ചു
backup
March 07 2019 | 07:03 AM
മട്ടന്നൂര്‍: നഗരത്തിലെ ചന്ദ്രാജി എന്ന വഴിയോരകച്ചവടക്കാരന്റെ വ്യാപാര സാധനങ്ങള്‍ ബലമായി എടുത്ത് കൊണ്ടുപോവുകയും അധിക്ഷേപിക്കുകയും ചെയ്ത മട്ടന്നൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ നടപടിയില്‍ യു.ഡി.എഫ് മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സ്വന്തമായി ഭൂമിയില്ലാത്തതും വാടക വീട്ടില്‍ താമസക്കാരനുമായ ചന്ദ്രാജിയുടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംമ്പത്തിന്റെ ഏക ജീവിത മാര്‍ഗമാണ് ഈ നടപടിമൂലം നിലച്ചത്. എം. ദാമോദരന്‍ അധ്യക്ഷനായി. വി.ആര് ഭാസ്കരന്, ടി.വി രവീന്ദ്രന്, കെ.വി ജയചന്ദ്രന്, പി.പി ജലീല്‍, വി.എന്‍ മുഹമ്മദ്, എ.കെ രാജേഷ്, വി. കുഞ്ഞിരാമന്, എം.സി കുഞ്ഞഹമ്മദ്, മാവില സുരേഷ്, ടി. ദിനേശന്, കെ. മനീഷ്, സി. അജിത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."