കിഴക്കെപുറത്തെ ബംഗാളി യുവതിയുടെ മരണത്തില്‍ ദുരൂഹത
പുത്തനത്താണി: രണ്ടണ്ടത്താണി കിഴക്കെപുറം വാടക വീട്ടില്‍ താമസിക്കുന്ന ബംഗാളി യുവതിയുടെ മരണത്തില്‍ ദുരൂഹത.
കിഴക്കെപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള വാടക വീട്ടിലാണ് ബംഗാള്‍ പാന്‍സ്‌കര സ്വദേശിയും കുറുകത്താണി വാരിയത്തെ സോഫ കമ്പനിയിലെ ജോലിക്കാരനുമായ സഹീറലിയുടെ ഭാര്യ റജിയ ഖാത്തൂ(21)നെ മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ ആളനക്കം കാണാതായപ്പോള്‍ അയല്‍ വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് റജിയ ഖാത്തൂന്‍ മരിച്ച നിലയില്‍ കാണപെട്ടത്. ഉടനെ കല്‍പകഞ്ചേരി പൊലിസില്‍ വിവരമറിയച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി, വളാഞ്ചേരി സി.ഐ, കല്‍പകഞ്ചേരി പൊലിസ് എന്നിവരും തൃശ്ശൂരില്‍ നിന്നും ഫോറന്‍സിക് അസിസ്റ്റന്റും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.
മരണപ്പെട്ട റജിയ ഖാത്തൂനിന്റെ ഭര്‍ത്താവ് സഹീറലി ഇവരുടെ ഒന്‍പത് മാസമുള്ള മകളെ എടവണ്ണയിലെ സുഹൃത്തിന്റെ അടുത്ത് ഞായറാഴ്ച രാത്രി ഏല്‍പിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് തിരിച്ചെത്താതിരുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്.
മാത്രവുമല്ല യുവതിയുടെ മരണം സംഭവിച്ചതിന് ശേഷം സഫീറലിയെ കുറിച്ച് യാതൊരു വിവരവുമില്ല. സഫീറലി മുങ്ങിയതായാണ് പൊലിസ് സംശയിക്കുന്നത്. റജിയ ഖാത്തൂന്‍ കഴുത്തില്‍ കയറ് ചുറ്റി നിലത്ത് മുട്ട് കുത്തി കിടക്കുന്ന നിലയില്‍ കാണപ്പെട്ടതും മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും എടവണ്ണയിലെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും മറ്റുമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
വളാഞ്ചേരി സി.ഐ കെ.എം സുലൈമാനാണ് അന്വേഷണ ചുമതല. ബംഗാളില്‍ നിന്നും ബന്ധുക്കള്‍ ഇന്ന് കേരളത്തിലെത്തിയതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ കുറിച്ചും സഫീറലിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാവുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."