യു.എസ് ഓപണ്‍ ബാഡ്മിന്റണ്‍: അജയ് ജയറാം സെമിയില്‍
എല്‍ മോണ്ടെ: യു.എസ് ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാം സെമിയില്‍ കടന്നു. മറ്റൊരു ഇന്ത്യന്‍ താരമായ അനന്ത് പവാറിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11, 21-11. അനായാസമാണ് അജയ് മത്സരം സ്വന്തമാക്കിയത്. അനന്ത് പവാര്‍ വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അജയ് ജയറാമിന്റെ മികവിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ജപ്പാന്റെ കാന്‍ഡ സുനെയാമയാണ് സെമിയില്‍ അജയ്ക്ക് എതിരാളി.
എന്നാല്‍ ഡബിള്‍സില്‍ ഇന്ത്യക്ക് തിരിച്ചടിയേറ്റു. പുരുഷ വിഭാഗം ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യം പരാജയപ്പെട്ടു. ജപ്പാന്റെ തകുരോ ഹോകി-യുഗോ കോബായാഷി സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21-18, 7-21, 16-21. വനിതാ സഖ്യമായ പൂര്‍വിഷ-മേഗന്‍ ജോഡിയും പരാജയം ഏറ്റുവാങ്ങി. അമേരിക്കയുടെ പൗല ലിന്‍ ഒബാനാന-എവാ ലീ സഖ്യത്തോടായിരുന്നു തോല്‍വി. സ്‌കോര്‍ 21-15, 21-12.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."