HOME
DETAILS
MAL
കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കും; ജാഗ്രതക്ക് നിര്‍ദേശം
backup
May 13 2020 | 03:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനവും ദുരന്തങ്ങളും ഒഴിവാക്കാന്‍ എക്സൈസിനും പൊലിസിനും ശക്തമായ ജാഗ്രതാ നിര്‍ദേശം. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാണ് കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുക.ഷാപ്പുകളില്‍ ഇരുന്ന് കുടിക്കാന്‍ അനുവാദമില്ല. ഭക്ഷണവിതരണവും പാടില്ല. കള്ള് വാങ്ങാനെത്തുന്നവര്‍ കുപ്പി കൈയില്‍ കരുതണം. ഒരേസമയം അഞ്ചിലധികം പേരെ ഷാപ്പില് പ്രവേശിപ്പിക്കില്ല. ഒന്നരലിറ്റര്‍ കള്ള് മാത്രമേ ഒരാള്‍ക്ക് നല്‍കൂ. വില്‍പ്പനക്ക് മുന്‍പും ശേഷവും ഷാപ്പും പരിസരവും അണുവിമുക്തമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."