ഉദ്യോഗസ്ഥര്‍ കൃത്യനിഷ്ഠയോടെ മറുപടി നല്‍കണം: വിവരാവകാശ കമ്മിഷണര്‍
കണ്ണൂര്‍: ഓഫിസുകളില്‍ ലഭിക്കുന്ന വിവരാവകാശ അപേക്ഷയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യനിഷ്ഠയോടെ തൃപ്തികരമായ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മിഷണര്‍ പി.ആര്‍ ശ്രീലത. കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചത്. അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന പരാതിയും അദാലത്തില്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അപേക്ഷകള്‍ ഓഫിസുകളില്‍ മാറി എത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഓഫിസുകളിലേക്ക് അവ കൈമാറാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്ത സാഹചര്യമുണ്ടെന്നും ഏത് ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത് എന്ന് പോലും പല ഓഫിസുകളില്‍ നിന്നും വ്യക്തമാക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. 18 പരാതികളാണ് ഇന്നലെ പരിഗണിച്ചത്. ഒരു കേസില്‍ ബന്ധപ്പെട്ടവര്‍ ഹാജരായില്ല. ഏഴ് കേസുകളില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടു. അദാലത്ത് ഇന്നും തുടരും.
ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് നഗരസഭയ്ക്ക് നല്‍കിയ അപേക്ഷയില്‍ ഒരു മാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്ന പരാതിയില്‍ 15 ദിവസത്തിനകം മറുപടി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അര്‍ഹതയുണ്ടായിട്ടും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും അതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാതിരിക്കുകയും ചെയ്ത മുന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."