മണിമൂളി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം
എടക്കര: മണിമൂളി പ്രദേശത്ത് കാട്ടാനക്കൂട്ടം ജീവനും സ്വത്തിനും ഭീതി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ കൊമ്പന് വീട്ടുമുറ്റത്ത് വരെയെത്തി നിരവധി നാശനഷ്ടം വരുത്തിയാണ് മടങ്ങിയത്. ആനയെത്തുന്നത് കണ്ട് വളര്ത്തുപട്ടികള് കുരച്ചിരുന്നു, എന്നാല്‍ ആനക്കൂട്ടം പട്ടികളെ കെട്ടിയിരുന്ന കൂടും തകര്‍ത്തു. വെട്ടുകാട്ടില്‍ ജിജി, പുതുപ്പള്ളിയില്‍ സജി എന്നിവരുടെ പട്ടിക്കൂടുകളാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം.
വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ട് ബഹളം വച്ചതോടെ ആനകൂട്ടം പിന്തിരിയുകയായിരുന്നു. പ്രദേശത്ത് കൃഷി വിളകളും ആനക്കൂട്ടം നശിപ്പിക്കുന്നുണ്ട്. കമുക്, തെങ്ങ്, വാഴ എന്നിവ കൂട്ടമായി നശിപ്പിച്ചാണ് മടങ്ങുന്നത്. പ്രദേശത്ത് ചക്കയുള്ള വീടുകളിലും കൊമ്പന് എത്തുന്നുണ്ട്. ഭീതി കാരണം പലരും ചക്ക പറിച്ചൊഴുവാക്കുന്നുണ്ട്. ആന പേടി കാരണം രാത്രിയായാല്‍ നാട്ടുകാര്‍ പുറത്തിറക്കുന്നില്ല.
നെല്ലിക്കുത്ത്, താഴവയല്‍, തെക്കേപാലാട്, മുന്നൂറ്, രണ്ടാപാടം തുടങ്ങിയ പ്രദേശങ്ങളിലും ആ കൂട്ടം എത്തുന്നുണ്ട്. പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതി വേലി തകര്‍ത്താണ് ആനക്കൂട്ടം നാട്ടിലിറക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രദേശത്ത് ഒട്ടുമിക്ക വീടുകളിലും ആനക്കൂട്ടം എത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ആനക്കൂട്ടത്തിത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നതായി നാട്ടുകാര്‍ പരാതിയുണ്ട്. പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഡി.എഫ്.ഒ ഓഫിസിന് മുമ്പില്‍ അനിശ്ചിതകാല സമരം തുടരുമെന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."