ജില്ലയില്‍ മാതൃമരണ നിരക്ക് കുറയുന്നു
കാസര്‍കോട്: കുറഞ്ഞ മാതൃമരണ നിരക്കുമായി ശ്രദ്ധേയ നേട്ടം നേടി കാസര്‍കോട് ജില്ല. സംസ്ഥാന ശരാശരി 34 ആയപ്പോള്‍ ജില്ലയില്‍ മാതൃ മരണ നിരക്ക് 20 മാത്രമാണ്.
2017-18 വര്‍ഷം 39.2 ഉം 1617 വര്‍ഷം 41.9 ആയിരുന്നു കാസര്‍കോടിന്റെ മാതൃ മരണ നിരക്ക്. ജില്ലയുടെ കണക്കുകളനുസരിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ മരണനിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് കാണിക്കും. ജില്ലയില്‍ നാലുപേര്‍ മാത്രമാണ് ഇപ്രാവശ്യം മരണപ്പെട്ടത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മറ്റേണല്‍ ഡെത്ത് ആന്‍ഡ് നിയര്‍ മിസ് സര്‍വെയലന്‍സ് ആന്റ് റെസ്‌പോണ്‍സ് യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
യോഗം കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ആരോഗ്യ മേഖല ഇനിയുമേറെ വികസിക്കേണ്ടതുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
ചെറിയ പ്രായത്തില്‍ തന്നെ ഗര്‍ഭധാരണം നടത്തുന്നത് ശാരീരിക പ്രയാസങ്ങള്‍ക്ക് പുറമേ സാമൂഹിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2020ഓടെ കേരളത്തില്‍ മാതൃ മരണ നിരക്ക് 30 ഉം 2030ഓടെ 20 ഉം ആയി കുറക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
യോഗത്തില്‍ എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്, ഡി.ആര്‍.സിഎച്ച് ഓഫിസര്‍, സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ചുള്ള ഡോക്ടര്‍മാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."