ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന കാര്യക്ഷമമായി നടത്തണമെന്ന് കലക്ടര്‍
കാസര്‍കോട്: ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വദേശത്തും വിദേശത്തും മികച്ച ജോലി നേടാന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന ജില്ലയില്‍ കാര്യക്ഷമമായി നടത്താന്‍ കലക്ടര്‍ ഡോ. ഡി. സജിത്ത്ബാബു ബാബു നിര്‍ദേശം നല്‍കി. ചേബറില്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയാണ് ഡി.ഡി.യു.ജി.കെ.വൈ. സീറ്റുകളില്‍ 60 ശതമാനം ന്യൂനപക്ഷ വിഭാഗത്തിനും 30 ശതമാനം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിനും 10 ശതമാനം ജനറല്‍ വിഭാഗത്തിനും നീക്കിവച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പെരിയയിലെ ശ്രീ നാരായണ കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ഈമാസം 15 നകം കുടുംബശ്രീ ജില്ലാ മിഷനിലോ, പെരിയ ശ്രീനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലോ അപേക്ഷ നല്‍കാം. ജില്ലയില്‍ 2014ല്‍ ആരംഭിച്ച പദ്ധതിയില്‍ 1720 പേര്‍ക്ക് ഇതിനകം ജോലി ലഭിച്ചു.
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഗ്രാമപ്രദേശങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് സമ്പൂര്‍ണ പരിശീലനം നല്‍കി അവരുടെ അഭിരുചിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുസരിച്ചുള്ള ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വിവിധ വിഷയങ്ങളില്‍ മൂന്നു മുതല്‍ ആറുമാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഹ്രസ്വകാല കോഴ്‌സുകളായ ബാങ്കിങ് ആന്‍ഡ് അക്കൗണ്ടിങ്, ഹോസ്പിറ്റാലിറ്റി , ഫാഷന്‍ ഡിസൈനിങ് കോഴ്‌സുകളില്‍ സൗജന്യമായും സ്‌റ്റൈപ്പന്റോടുകൂടിയുമാണ് പരിശീലനം നല്‍കുന്നത്.
ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും പരിശീലനത്തിന്റെ ഭാഗമായി നല്‍കും. ഫോണ്‍: 9745611109, 9188528771, 9188528772
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."