മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍; ലംഘിച്ചാല്‍ പിഴയും ജയില്‍വാസവും
മുംബൈ: മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ നിലവില്‍. നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്തി പിഴ ലഭിക്കും. ആദ്യത്തെ തവണ നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയും മൂന്നും തവണയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയുമാണ് പിഴ ശിക്ഷ. ഇതിനൊപ്പം തന്നെ മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.
ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, പ്ലാസ്റ്റിക് കാരി ബാഗുകള്‍ തുടങ്ങിയവയ്ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധനകള്‍ തിങ്കളാഴ്ച മുതലായിരിക്കുമെന്നും കോര്പ്പറേഷന് അറിയിച്ചു. കോര്പ്പറേഷന് നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തുക. അതേസമയം, പഴയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തിരികെ നല്‍കാനും മുംബൈ കോര്പറേഷന് സമയം അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."