HOME
DETAILS
MAL
മലയാളികളെ മാത്രം കൊണ്ടുവരാന്‍ ജലാശ്വ വീണ്ടും മാലദ്വീപിലേക്ക്
backup
May 13 2020 | 04:05 AM
കൊച്ചി: മാലദ്വീപില്‍ രണ്ടാംഘട്ട ഒഴിപ്പിക്കലുമായി ജലാശ്വ വീണ്ടും. 15ന് മാലദ്വീപില്‍ കുടുങ്ങിയ മലയാളികളെയും ലക്ഷദ്വീപ് സ്വദേശികളെയും കൊച്ചിയിലെത്തിക്കും. ഹൈക്കമ്മിഷനില്‍ നേരത്തേതന്നെ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന700ലധികം പേരെയാണ് ഇത്തവണ കൊണ്ടുവരിക.
ഈ ട്രിപ്പ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്കായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കാതിരുന്നതിനാലാണ് കൊച്ചിയിലേക്ക് വരുന്നത്.അതേസമയം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ വന്ദേഭാരത് ദൗത്യത്തിലുള്‍പ്പെടുത്തി വിമാനമാര്‍ഗം ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങിലേക്കാണ് വിമാനം എത്തുക. വിമാനമാര്‍ഗം നാട്ടിലെത്താന്‍ താല്പര്യമുള്ളവരില്നിന്ന് രജിസ്ട്രേഷന് ക്ഷണിച്ചിട്ടുണ്ട്. ഇതിനായി ഒരു ഫോം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.മാലദ്വീപില്‍ നിന്ന് പുറത്താക്കിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, രോഗബാധിതര്‍, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, നാട്ടില്‍ മരണവുമായി ബ്ന്ധപ്പെട്ടും മറ്റും പോകേണ്ടവര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍ ഇവര്‍ക്കാണ് മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."