HOME
DETAILS
MAL
അഫ്ഗാനില്‍ രണ്ടിടങ്ങളില്‍ ആക്രമണം; 54 മരണം
backup
May 13 2020 | 04:05 AM
കാബൂള്‍: അഫ്ഗാനില്‍ രണ്ടിടങ്ങളിലായുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 44 പേര് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ഖൂസ് കുനാര്‍ ജില്ലയിലെ മൃതദേഹ സംസ്കാര ചടങ്ങില്‍ ബോംബ് സ്ഫോടനം നടന്നുണ്ടായ ആക്രമണത്തില്‍ 40 പേരും കാബൂളിലെ ആശുപത്രിയില്‍ നടന്ന വെടിവയ്പില്‍ 14പേരുമാണ് കൊല്ലപ്പെട്ടത്.
ഖൂസ് കുനാര്‍ ജില്ലയില്‍ രാവിലെയായിരുന്നു സംഭവം. ഇതില്‍ അന്‍പതിലേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ കൂടിനിന്നവരുടെ ഇടയില്‍ ബോംബ് സ്ഫോടനം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച ജില്ലാ പൊലിസ് കമാന്‍ഡര്‍ ഷെയ്ഖ് അക്രമിന്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെയായിരുന്നു സംഭവം.
ഇതില്‍ ഒരു പാര്‍ലമെന്റംഗം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ തങ്ങളല്ലെന്നു വ്യക്തമാക്കി താലിബാന് രംഗത്തെത്തിയിട്ടുണ്ട്. താലിബാന്റെയും ഐ.എസിന്റെയും ശക്തികേന്ദ്രമാണ് ഇത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായാണ് സൂചന.
കാബൂളിലെ സര്‍ക്കാര്‍ നിയന്ത്രിത പ്രസവാശുപത്രിയില്‍ രാവിലെ ആരംഭിച്ച വെടിവയ്പ് ഉച്ചയ്ക്കു ശേഷമാണ് അവസാനിച്ചത്. ഇതില്‍ മൂന്നു തോക്കുധാരികളടക്കം 14പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവിടെനിന്ന് എണ്‍പതിലേറെ സ്ത്രീകളെയും കുട്ടികളെയും മാറ്റിയിട്ടുണ്ട്. പൊലിസ് വേഷത്തിലെത്തിയവരാണ് ഗ്രനേഡ് എറിഞ്ഞും വെടിവയ്പ് നടത്തിയും ആക്രമണം അഴിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."