പ്രഥമ പരിഗണന നല്‍കേണ്ടത് കര്‍ഷകര്‍ക്ക്: മന്ത്രി വി.എസ് സുനില്‍കുമാര്‍
പാറശാല: ചെങ്കല്‍ പഞ്ചായത്ത് സംഘടിപ്പിച്ച 'എന്റെ ഗ്രാമം ജൈവ ഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും അതുകൊണ്ട് അവര്‍ക്കാണ് രാജ്യം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ന്യൂതന സാങ്കേതിക വശങ്ങള്‍ കര്‍ഷകരെ പഠിപ്പിക്കുകയും കൃഷി ഏറെ ലാഭകരമായ ഒരു തൊഴിലാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു.
താന്‍ സ്വന്തമായി കൃഷി ചെയ്യുന്ന ഒരു കര്‍ഷകനാണെന്നും കര്‍ഷകന്‍ അഭിമാനത്തോടെ വളരുന്ന ഒരു കാലഘട്ടം അതിവിദൂരമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വലിയകുളം ഗാന്ധിമിത്ര ഭവന്‍ അങ്കണത്തില്‍ കെ. ആന്‍സലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍ സ്വഗതം ആശംസിച്ചു.
യോഗത്തില്‍ സലൂജ, ബെന്‍ഡാര്‍വിന്‍, എ. മോഹന്‍ദാസ്, കടകുളം ശശി, എന്‍. അയ്യപ്പന്‍നായര്‍, സുരേഷ്തമ്പി, ശ്രീധരന്‍നായര്‍, വിന്‍സെന്റ്, പി. വിശ്വനാഥന്‍, രഞ്ചിത്‌റാവു, ആശ്രമം പ്രശാന്ത്, എസ്. അജിത, ജോസഫ്, ചന്ദ്രലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."