കൃഷ്ണന്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ അവര്‍ ഓട്ടോയെടുത്തു
ചവറ: ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ 'സഞ്ചാരി'യുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഡ്രൈവര്‍മാര്‍ ഓട്ടോ ഓടിച്ചത് കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിനായി. സഞ്ചാരി സംഘടനയിലെ പ്രവര്‍ത്തകരാണ് ഒരു ദിവസം ഓട്ടം പോകുന്ന കൂലി സുഹൃത്തിന്റെ ചികിത്സയ്ക്കായി മാറ്റിവച്ചത്. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച ചവറ പട്ടത്താനം ഒറ്റപ്ലാവിള്ളയില് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ ശസ്ത്രക്രിയക്കായാണ് ചവറ മണ്ഡലത്തിലെ നൂറില്‍പരം ഓട്ടോ ഡ്രൈവര്‍മാരായ സുഹൃത്തുക്കള്‍ രംഗത്തെത്തിയത്.
സുഹൃത്തിന്റെ ജീവന് രക്ഷിക്കാനായി തങ്ങളുടെ ഓട്ടോയുമായി യാത്രക്കാരെ തേടി അവര്‍ നിരത്തിലിറങ്ങുകയായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ ദയനീയാവസ്ഥ മനസിലാക്കിയ സഞ്ചാരി കൂട്ടായ്മ ഒരേ മനസോടെ പ്രവര്‍ത്തിച്ചപ്പോള്‍ സമാഹരിക്കാനായത് നിറഞ്ഞത് ആയിരക്കണക്കിനു രൂപ. ഈ തുക കൃഷ്ണന്‍കുട്ടി ചികിത്സാനിധിയിലേക്കുള്ളതാണെന്ന് അറിഞ്ഞതോടെ കനിവുള്ള ഓട്ടോ യാത്രക്കാരും ബാക്കി വാങ്ങാന്‍ പോലും തയാറായില്ല.
കൃഷ്ണന്‍കുട്ടിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനായി മനസു കാണിച്ച സഞ്ചാരി കൂട്ടായ്മ പ്രവര്‍ത്തകരുടെ സ്നേഹസാന്ത്വനത്തെ അംഗീകരിക്കുകയാണ് ഓട്ടോയില്ക്കറിയ ഒരോ യാത്രക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."