HOME
DETAILS
MAL
നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട തൊഴിലാളികളെ മര്‍ദിച്ച എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
backup
May 13 2020 | 04:05 AM
ബംഗളൂരു: നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട കുടിയേറ്റ തൊഴിലാളികളെ മര്‍ദിച്ച ബംഗളൂരുവിലെ പൊലിസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ബംഗളൂരു കെ.ജി ഹള്ളി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ രാജാ സാബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെയാണ് പൊലിസുകാരന് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
ഉത്തര്‍പ്രദേശിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്തുതരുന്നതുവരെ തങ്ങള്‍ പോകില്ലെന്ന് പറഞ്ഞ് കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനുമുന്നില്‍ നില്‍ക്കുകയായിരുന്നു തൊഴിലാളികള്‍. തൊഴിലാളികളെ ആദ്യം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ കൂട്ടാക്കാതിരുന്നതോടെ ഇവരെ എ.എസ്.ഐ രാജാ സാബ് അടിക്കുകയും തൊഴിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."