മുതലപ്പൊഴി തീരത്ത് ഇനി ലൈഫ് ഗാര്‍ഡിന്റെ സേവനവും
കഠിനംകുളം: കാഴ്ചയുടെ വിസ്മയമൊരുക്കുന്ന പെരുമാതുറ മുതലപ്പൊഴി തീരത്തെത്തുന്നവര്‍ക്ക് ഇനി ലൈഫ് ഗാര്‍ഡിന്റെ സേവനം. ഏറെ നാളത്തെ സഞ്ചാരികളുടെയും നാട്ടുകാരുടെയും അവശ്യമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്. കേരള ടൂറിസം വകുപ്പാണ് കരാര്‍ അടിസ്ഥാനത്തില്‍ നാല് ലൈഫ് ഗാര്‍ഡുകളെ മുതലപ്പൊഴിതീരത്ത് നിയമിച്ചിരിക്കുന്നത്.
ഇരുപത്തി അഞ്ച് ദിവസത്തോളം കോവളത്ത് പരിശീലനം ലഭിച്ച ഗാര്‍ഡുകള്‍ കോവളം തീരത്ത് അഞ്ച് ദിവസം തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ച ശേഷമാണ് ആഴ്ചകള്‍ക്ക് മുന്‍പ് പെരുമാതുറ തീരത്തെത്തിയിട്ടുള്ളത്. തിരത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും മറ്റും ഇവിടെ എത്തുന്ന നിരവധിയാളുകള്‍ കടല്‍ തിരയില്‍ പെടുകയും ജീവന് നഷ്ടപെടുകയും ചെയ്ത നിരവധി സംഭവങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അതേ പോലെ മത്സ്യബന്ധനത്തിന് ഏര്‍പ്പെട്ടിരിന്ന നിരവധിപേരും ഇവിടെ അപകടത്തില്‍ പെടുകയും ജീവന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി തവണ ജനം ലൈഫ് ഗാര്‍ഡുകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരത്ത് എത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ 3 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൂറിസം വകുപ്പ് അനുവദിച്ചെങ്കിലും നാളിത് വരെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
ഈ പ്രദേശത്ത് അദാനിക്ക് പോര്‍ട്ട് നിര്‍മിക്കുവാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിനെതിരേ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ബീച്ചിലെത്തുന്നവര്‍ക്ക് ലൈറ്റില്ലാത്തതിനാല്‍ സന്ധ്യയ്ക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുന്നു. കടലില്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്തുനിന്നും കാണുവാന്‍ സാധിക്കുന്ന അപൂര്‍വം പാലങ്ങളിലൊന്നെന്ന സവിശേഷത കൂടി പെരുമാതുറ പാലത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."