ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 9 ന്
നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ ഒന്‍പതിനു രാവിലെ 11-നു നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിട്ടേണിംഗ് ഓഫിസര്‍ക്ക് നിര്‍ദേശംനല്‍കി.
കഴിഞ്ഞ മാസം 29-നു ബ്ലോക്ക് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാറിനെതിരെ ഭരണ സമിതിയംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെതുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. മൂന്നിനെതിരെ 10 വോട്ടിനാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്.
അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്ന അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗത്തിനുമൊപ്പം സിപിഎമ്മിന്റെ നാലംഗങ്ങള്‍കൂടി പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു.പ്രസിഡന്റടക്കം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രമേയത്തിനെതിരായി വോട്ടുചെയ്തത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും സിപിഎമ്മിന് നാലും കേരള കോണ്‍ഗ്രസിന് ഒരംഗവുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷേര്‍ളി വില്‍സണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റെജി പനച്ചിക്കല്‍, സിന്ധു സുകുമാരന്‍ നായര്‍, തോമസ് തെക്കേല്‍, കെ.കെ. കുഞ്ഞുമോന്‍, ലിന ജേക്കബ് എന്നിവര്‍ പ്രസിഡന്റില്‍ അവിശ്വാസമുള്ളതായി ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫിസര്‍ക്ക് കത്തുനല്‍കിയതിനെതുടര്‍ന്നാണ് ബ്ലോക്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കിയത്.
ഇതില്‍ തോമസ് തെക്കേല്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയും മറ്റുള്ളവര്‍ കോണ്‍ഗ്രസ് അംഗങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."