HOME
DETAILS
MAL
നാറാത്ത് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച്
backup
April 10 2017 | 21:04 PM
നാറാത്ത്: ഉപ്പുവെള്ളം തടയാന്‍ നടപടി സ്വീകരിക്കുക, കുടിവെള്ളം വിതരണം ചെയ്ത് ജലക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത്ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് മാര്‍ച്ചില്‍ പങ്കെടുത്തു. കെ.കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. നൗഫല്‍ പുല്ലൂപ്പി അധ്യക്ഷനായിരുന്നു. എന്‍ അബ്ദുല്‍ സലാം ഹാജി, എം.ടി മുഹമ്മദ്, എം.വി ഹുസ്സൈന്‍, ടി.പി സമീര്‍, സുഫീല്‍ ആറാംപീടിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."