കാന്തല്ലൂരിലെ തോട്ടങ്ങളില്‍ പച്ച ആപ്പിളും
മറയൂര്‍: മറയൂര്‍ മലനിരകളിലെ പഴം പച്ചക്കറി തോട്ടങ്ങളില്‍ നിന്നും മറ്റൊരു കാര്‍ഷിക വിസ്മയം കൂടി. ആപ്പിള്‍ എന്ന കേള്‍ക്കുമ്പോള്‍ പൊതുവേ മനസ്സില്‍ ഓടിയെത്തുക ചുവന്നു തുടുത്ത ആപ്പിള്‍ പഴങ്ങളാണ്.
എന്നാല്‍ മറയൂര്‍ -കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് വാഴയില്‍ വീട്ടില്‍ ഷില്‍ജു സുബ്രമണ്യം എന്ന യുവ കര്‍ഷകഷകന്റെ തോട്ടത്തിലെ ആപ്പിള്‍ ചെടിയിലെ പഴങ്ങള്‍ കണ്ടാല്‍ ആപ്പിളിന് ആരെയും ആകര്‍ഷിക്കുന്ന പച്ചനിറം കൂടിയുണ്ടെന്ന് മനസ്സിലാകും. ഷില്‍ജുവിന്റെ കൃഷിയിടത്തില്‍ 20 ആപ്പിള്‍ മരങ്ങളാണുള്ളത് ഇവയില്‍ ഒരെണ്ണത്തിലെ പഴങ്ങള്‍ മുഴുവന്‍ പച്ച നിറത്തിലാണുള്ളത്. നാല് വര്‍ഷം മുന്‍പാണ് ഈ യുവ കര്‍ഷകന്‍ ഇരുപത് ആപ്പിള്‍ തൈകള്‍ വാങ്ങി തോട്ടത്തിലെത്തിച്ചത് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവയെല്ലാം കായ്ച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷവും ഇതേ മരത്തില്‍ പച്ച ആപ്പിള്‍ പഴങ്ങളാണ് ഉണ്ടായത് എണ്ണം കുറവായതിനാല്‍ കാര്യമായി ശ്രദ്ധിച്ചില്ല.
എന്നാല്‍ ഈ വര്‍ഷം ഈ മരത്തില്‍ നാല്‍പതിലധികം പച്ച ആപ്പിള്‍ പഴങ്ങളാണ് ഉണ്ടായത് വിളവായിട്ടും ആപ്പിള്‍ പഴങ്ങളുടെ നിറം മാറാത്തതിനാല്‍ കൗതുകമായി മാറിയ ആപ്പിള്‍ ചെടി പ്രത്യേക പരിചരണം നല്‍കി സംരക്ഷിച്ചു പോരുന്നു. ചുവന്ന ആപ്പിള്‍ പഴങ്ങളുടെ അത്ര മധുരം അനുഭപ്പെടുന്നില്ലെന്നും പുളിപ്പ് കലര്‍ന്ന മധുരമുള്ള ആസ്വാദ്യകരമായ രുചിയാണ് പാകമായ ആപ്പിള്‍പഴങ്ങള്‍ക്കുള്ളതെന്ന് ഷില്‍ജു പറയുന്നു.
പച്ചനിറത്തില്‍ ആസ്വാദ്യകരമായ രുചി അനുഭപ്പെടുന്ന ആപ്പിളിനെ ഗ്രാനിസ്മിത്ത് എന്ന പേരിലാണ് അറിയപ്പെടുന്നു. ചുവന്ന ആപ്പിള്‍ ചെടികളോടൊപ്പം കാന്തല്ലൂരിലെത്തി അനുയോജ്യമായ കാലാവസ്ഥയിലും പരിചരണത്തിലും വിളഞ്ഞുപാകമായതാമെന്നാണ് കാര്‍ഷിക വിദഗ്ദര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."