'ഹെഡ്‌ലൈന്‍ മാത്രമുള്ള ഒരു ഒഴിഞ്ഞ പേജ്. പ്രധാനമന്ത്രി ജനങ്ങള്‍ക്ക് സമർപ്പിച്ചത് ഇതാണ്'- 20ലക്ഷം കോടി പാക്കേജിനെ പരിഹസിച്ച് ചിദംബരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടി പാക്കോജിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി.ചിദംബരം. ഈ ഒഴിഞ്ഞ പേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ എങ്ങനെയാണ് നിറക്കുകയെന്ന് നോക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ പ്രതികരിക്കാതിരുന്നതെന്തു കൊണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇന്നലെ പ്രധാനമന്ത്രി ഒരു ഒഴിഞ്ഞ പേജും ഹെഡ്‌ലൈനും മാത്രമാണ് നല്‍കിയത്. അതിനാല്‍ എന്റെ പ്രതികരണവും ബ്ലാങ്ക് ആയി- അദ്ദേഹം ട്വീറ്റ് ചെയ്തു.
ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടുന്നുവെന്ന് നമുക്ക് സൂക്ഷമമായി നിരീക്ഷിക്കാം. ദരിദ്രര്‍, പട്ടിണിക്കാര്‍, നാടണയാന്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് എന്തുണ്ടെന്നാണ് നാം ആദ്യം നോക്കുക. ജനസംഖ്യയുടെ പകുതി വരുന്ന താഴേക്കിടയിലുള്ളവര്‍ക്കും.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി കൊവിഡ്, സാമ്പത്തി പ്രതിസന്ധികളെ നേരിടാന്‍ 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ജി.ഡി.പിയുടെ ഏകദേശം പത്തു ശതമാനമാണിത്. ഈ പാക്കേജിന്റെ വിശദീകരണം നല്‍കാന്‍ ധനമന്ത്രി ഒരു വാര്‍ത്താസമ്മേളന പരമ്പര തന്നെ സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."