3000 ഹെക്ടറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം തടയാനുള്ള സേനയില്‍ രണ്ടു പേര്‍ മാത്രം
കട്ടപ്പന: ഒന്‍പതു വില്ലേജുകളിലായുള്ള 3000 ഹെക്ടറിലധികം സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം തടയാന്‍ നിയോഗിച്ചിരിക്കുന്നത് രണ്ടു ജീവനക്കാരെ മാത്രം. താലൂക്കിലെ സര്‍ക്കാര്‍ സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച ഭൂസംരക്ഷണ സേനയിലാണ് രണ്ടുപേര്‍ മാത്രമുള്ളത്.
ഒന്‍പതു വില്ലേജുകളില്‍ വാഗമണ്‍, ഏലപ്പാറ, പീരുമേട്, മ!ഞ്ചുമല വില്ലേജുകളിലെ സര്‍ക്കാര്‍ സ്ഥലങ്ങളില്‍ തുടര്‍ച്ചയായ കയ്യേറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്ന പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കേയാണ് ഭൂസംരക്ഷണ സേനയുടെ പ്രവര്‍ത്തനം നിര്‍ജീവമായിരിക്കുന്നത്. കയ്യേറ്റ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കുകയും ഇതു യഥാസമയം തടയുകയും ചെയ്യേണ്ട ചുമതലയുള്ള ഭൂസംരക്ഷണ സേനയുടെ പ്രവര്‍ത്തനം ബോധപൂര്‍വം മരവിപ്പിച്ചതാണെന്നും പരാതിയുണ്ട്. വാഗമണ്‍, കോലാഹലമേട്, ഉളുപ്പൂണി, പുള്ളിക്കാനം, മദാമ്മക്കുളം, കുട്ടിക്കാനം, പരുന്തുംപാറ, സത്രം തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിനു സ്ഥലങ്ങളാണ് വിവിധ വകുപ്പുകള്‍ക്ക് നിലവില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. സീറോ ലാന്‍ഡ്‌ലെസ് പദ്ധതിക്കായി ജില്ലാ ഭരണകൂടം തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ പോലും കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയതായി പരാതിയുണ്ട്.
വാഗമണ്‍ മേഖലയിലും സത്രം, മദാമ്മക്കുളം എന്നിവിടങ്ങളിലും അനധികൃതമായി കയ്യേറിയ സര്‍ക്കാര്‍ സ്ഥലങ്ങള്‍ തിരിച്ചുപിടിച്ചതിനു പിന്നാലെ റവന്യു വകുപ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ പിഴുതുമാറ്റിയാണ് വീണ്ടും കയ്യേറിയത്.
വാഗമണ്ണില്‍ ബോര്‍ഡുകള്‍ കൂട്ടത്തോടെ കാണാതായ സംഭവം ഭൂസംരക്ഷണസേനയും റവന്യു വകുപ്പും മൂടിവച്ചിരിക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ബോര്‍ഡുകള്‍ തിരികെ കണ്ടെത്താനായില്ലെന്നു മാത്രമല്ല പൊലീസില്‍ പരാതി നല്‍കാനും റവന്യു വകുപ്പ് തയാറായിട്ടില്ല. കൂടാതെ ഭൂസംരക്ഷണ സേനയുടെ അംഗബലം വര്‍ധിപ്പിക്കണമെന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാത്തതും വീണ്ടും വീണ്ടും കയ്യേറ്റങ്ങള്‍ക്ക് ഇടനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."