പുറത്തീല്‍ പള്ളി കേസ് രാഷ്ട്രീയപ്രേരിതം: കെ.പി താഹിര്‍
കണ്ണൂര്‍: പുറത്തീല്‍ പള്ളി മുന്‍ സെക്രട്ടറിയായ തനിക്കെതിരേ ചക്കരക്കല്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ക്രിമിനല്‍ കേസ് രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്നു മുസ്ലിംലീഗ് നേതാവ് കെ.പി താഹിര്‍. വഖഫ് ബോര്‍ഡിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ കേസുകളില്‍ തീരുമാനമെടുക്കാന്‍ വഖഫ് ബോര്‍ഡിനു പൂര്‍ണ അധികാരമുണ്ട്. ഇപ്പോള്‍ വഖ്ഫ് ബോര്‍ഡ് അന്വേഷണം നടത്തുന്ന കേസിന്റെ പേരില്‍ തന്നെ അറസ്റ്റുചെയ്തതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. നിയമപരമായി നിലനില്‍ക്കാത്ത കേസാണു തനിക്കെതിരേ ചുമത്തിയത്. പ്രതികളായ മുന്‍ ഭാരവാഹികളെ കേസന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനില്‍ വിളിച്ചുവരുത്തി നോട്ടിസ് മാത്രം നല്കി വിട്ടയച്ചപ്പോള്‍ തന്നെ മാത്രം അറസ്റ്റുചെയ്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ തയാറാണ്. പാര്‍ട്ടിയുടെ പിന്തുണ തനിക്കുണ്ടെന്നും താഹിര്‍ പറഞ്ഞു. പി.കെ ഇബ്രാഹിം ഹാജി, വി.വി ഫക്രുദീന്‍, കെ.എം നൂറുദീന്‍, പി. കമാല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."