HOME
DETAILS
MAL
ചാലക്കുന്നിലെ മൃതദേഹാവശിഷ്ടം: പൊലിസ് അന്വേഷണമാരംഭിച്ചു
backup
April 10 2017 | 21:04 PM
കണ്ണൂര്‍:ചാലക്കുന്നിലെ റെയില്‍വെ ട്രാക്കിനോടു ചേര്‍ന്ന കാടുപിടിച്ച പുറമ്പോക്ക് ഭൂമിയില്‍ നിന്നു മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. മൃതദേഹത്തിന് ആറുമാസത്തോളം പഴക്കമുണ്ടെന്നാണ് പൊലിസ് നിഗമനം. ഈ മേഖലയില്‍ നിന്നു അടുത്ത കാലത്തായി കാണാതായവരെ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചു. രണ്ടുദിവസം മുന്‍പാണ് ചാലക്കുന്നില്‍ തീപിടുത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹാവശിഷങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."