വി.വി രാജേഷിനെ ബി.ജെ.പി തിരിച്ചെടുത്തു
തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് ബി ജെ പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ വി.വി രാജേഷിനെ ബി.ജെ.പി തിരിച്ചെടുത്തു. സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനാണ് തീരുമാനം.
നടപടിക്കുശേഷം പാര്‍ട്ടി പരിപാടികളിലോ ചാനല്‍ ചര്‍ച്ചകളിലോ ഇദ്ദേഹത്തെ കണ്ടിരുന്നില്ല. അതിനിടെ പാര്‍ട്ടി മാറുന്നതിനെകുറിച്ചും വാര്‍ത്തകളുണ്ടായിരുന്നു.
സി.പി. ഐയിലേക്കു പോകുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഈ വാര്‍ത്ത രാജേഷ് നിഷേധിച്ചിരുന്നു. അതിനുശേഷമാണ് പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ നടപടി ഉണ്ടായിരിക്കുന്നുന്നത്.
മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു കേന്ദ്ര നിര്‍ദ്ദേശപ്രകാരം രാജേഷിനെതിരേ നടപടിയെടുത്തത്.
വര്‍ക്കലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി കിട്ടാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന് ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് വി വി രാജേഷ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു രാജേഷിനെതിരേ ഉയര്‍ന്ന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."