മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് അവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സി പി ജലീല്‍ എന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഡിജിപി അറിയിച്ചു.
അടുത്ത കാലത്ത് ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി. നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും പൊലീസ് ഗൗരവമായി പരിഗണിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയും മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയുമുണ്ടായി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിരുന്നു.
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതുവരെ അവര്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ തുടരുമെന്നും ഡിജിപി അറിയിച്ചു.
സായുധ പൊലീസ് സംഘത്തെ കണ്ടപ്പോള്‍ അക്രമിസംഘം ആദ്യം അവര്‍ക്കുനേരേ വെടിവെച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയിലാണ് ജലീല്‍ മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."