HOME
DETAILS

അഴിമതി ആരോപിച്ച് കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം

  
backup
June 23 2018 | 08:06 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf

 


കൂത്താട്ടുകുളം: നഗരസഭയില്‍ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം. നഗരത്തിലെ അനധികൃത കെട്ടിട നിര്‍മാണം, ലൈസന്‍സ് നല്‍കുന്നതിലെ അഴിമതി, ഉദ്യോഗസ്ഥ അപ്രമാദിത്തം, മഴക്കാല പൂര്‍വ രോഗ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ച തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു. ബാനറും മറ്റുമായി അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി. കഴിഞ്ഞ 16ന് നടന്ന കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇതുവരെയും യാതൊരു നടപടിയുമെടുത്തില്ല.
എല്‍.ഡി.എഫ് സഭാ നേതാവ് സി.എന്‍ പ്രഭകുമാര്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് എല്‍.ഡി.എഫ് ഇന്നലെയും പ്രതിഷേധമുയര്‍ത്തിയത്. കെട്ടിട നമ്പര്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക, കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മിക്കുന്നതിന് കൂട്ടുനില്‍ക്കുക, ആസ്ഥി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരുന്ന വസ്തുക്കള്‍ കൈയേറാന്‍ കൂട്ടുനിക്കുക, ഇതിനായി രേഖകള്‍ മുക്കുക, തുടങ്ങിയ ആരോപണങ്ങള്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യു.ഡി.എഫ് ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഉന്നയിച്ചു.
വനിതാ വിശ്രമ കേന്ദ്രത്തില്‍ വൈദ്യുതി ലഭിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനാല്‍ ഇവിടം ഇതരസംസ്ഥാന ജീവനക്കാരുടെ താവളമായി മാറി. മത്സ്യ-പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള വഴി ചെളിക്കുണ്ടായിരിക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തില്‍ നഗരസഭ പൂര്‍ണ്ണ പരാജയമായമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ സമരം ശക്തമായതോടെ ചെയര്‍മാന്‍ ബിജു ജോണ്‍ സഭാനടപടികള്‍ അവസാനിപ്പിച്ച് യോഗം പിരിച്ചുവിട്ടു. പ്രതിപക്ഷ പ്രതിഷേധത്തില്‍നിന്നും യു.ഡി.എഫ് ഒളിച്ചോടുന്ന നടപടിയാണിതെന്ന് എല്‍.ഡി.എഫ് കുറ്റപ്പെടുത്തി. വിവരമറിഞ്ഞെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരസഭയുടെ മുന്നിലും പ്രതിഷേധിച്ചു. കൗണ്‍സിലര്‍മാരായ സണ്ണി കുര്യാക്കോസ്, ഫെബിഷ് ജോര്‍ജ്, എല്‍. വസുമതി അമ്മ, വിജയ ശിവന്‍, ഷീബ രാജു, എ.എസ് രാജന്‍, എം.എം അശോകന്‍, ലിനു മാത്യു, നളിനി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൂത്താട്ടുകുളം നഗരസഭയിലെ യു.ഡി.എഫ് ഭരണ നേതൃത്വത്തിന്റെ അഴിമതിക്കെതിരെ ബഹുജന പ്രഷോഭം ആരംഭിക്കുമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രനാഥ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  16 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago