യാത്രക്കാര്‍ക്ക് ആശ്വാസം; തളിപ്പറമ്പ് കംഫര്‍ട്ട് സ്റ്റേഷന് നവീകരിക്കുന്നു
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കംഫര്‍ട്ട് സ്റ്റേഷന് നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കംഫര്‍ട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരന്തരം ഉയരാറുളള പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. 2017-18 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് നവീകരണം.
സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് നിരന്തരം പഴി കേള്‍ക്കുന്നതിനാല്‍ പുതിയ ടാങ്ക് നിര്‍മാണത്തിനാണ് മുന്‍ഗണന. 5.6 മീറ്റര്‍ നീളവും 2.6 മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ആഴവുമുളള ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണെന്ന് ചെയര്മാന് പറഞ്ഞു. 15 വര്‍ഷത്തോളം പഴക്കമുള്ള തളിപ്പറമ്പ് നഗരസഭ കംഫര്‍ട്ട് സ്റ്റേഷന് ടൈല്‍സ് പൊട്ടിപൊളിഞ്ഞും ക്ലോസറ്റുകള്‍ തകര്‍ന്നും ശോചനീയാവസ്ഥയിലാണ്. ടൈല്‍സുകളും ക്ലോസറ്റുകളും മുഴുവന്‍ മാറ്റി. പ്ലംബിങും നടത്തും. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ മുകള്‍നിലയിലെ കംഫര്‍ട്ട് സ്റ്റേഷന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഇരു പ്രവൃത്തികള്‍ക്കുമായി എട്ടു ലക്ഷം രൂപയാണ് നഗരസഭ നീക്കിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."