കൊച്ചി സിറ്റിയില്‍ പിങ്ക് പൊലിസിങ് 24 മണിക്കൂറാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: കൊച്ചി സിറ്റിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പിങ്ക് പൊലിസ് പട്രോളിങിന് വേണ്ടി ആവശ്യാനുസരണം പൊലിസുദ്യോഗസ്ഥരെ പിങ്ക് പൊലിസ്് കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കൊച്ചി മേഖലാ ഐ.ജിക്ക് നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ വാഹനങ്ങള്‍ നല്‍കാനും നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പിങ്ക് പൊലിസിങ് സംവിധാനം നടപ്പിലാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഐ.ജിക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.
കൊച്ചിയില്‍ പിങ്ക് പൊലിസ് സംവിധാനം വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൊച്ചി മേഖലാ ഐ.ജിയില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. 2016 ലാണ് കൊച്ചി സിറ്റിയില്‍ പിങ്ക് പൊലിസിങ് നടപ്പിലാക്കിയത്. രണ്ട് എസ്.ഐ ഉള്‍പ്പെടെ 36 വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇതില്‍ 32 പേര്‍ ജോലിയില്‍ സജീവമാണ്. കൊച്ചി സിറ്റിയില്‍ വനിതാ എസ്.ഐമാര്‍ കുറവായതു കാരണം എ.എസ്.ഐയെ ഉള്‍പ്പെടുത്തിയാണ് പെട്രോളിങ് നടത്തുന്നത്.
നാല് വാഹനങ്ങളുള്ളതില്‍ മൂന്നെണ്ണം പ്രവര്‍ത്തനസജ്ജമാണ്. കോളുകള്‍ വരുന്ന മുറയ്ക്ക് വാഹനങ്ങള്‍ നിശ്ചിത സ്റ്റേഷനിലേക്കയച്ച് അടിയന്തിര നടപടി സ്വീകരിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കാവുന്നതാണ്. രണ്ട് ഷിഫ്റ്റുകളിലായി പട്രോളിംഗ് നടത്തിവരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളും കുട്ടികളും അധികമായി എത്തിച്ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പിങ്ക് പൊലിസിങ്‌നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉത്തരവ് ലഭിക്കുകയാണെങ്കില്‍ പട്രോളിങ് വ്യാപിപ്പിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഷക്കീര്‍ അലി ഫോര്‍ട്ട് കൊച്ചി നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."