HOME
DETAILS

പൊടിപിടിച്ചു കിടക്കുന്നു, കീഴടങ്ങല്‍ പുനരധിവാസ പദ്ധതി

  
backup
March 07 2019 | 18:03 PM

todays-article-08-03-2019


#അന്‍സാര്‍ മുഹമ്മദ്

 

2018 മെയ് 9 ബുധനാഴ്ച രാവിലെ 9 മണി.
അന്നത്തെ മന്ത്രിസഭാ യോഗത്തിലായിരുന്നു പിണറായി സര്‍ക്കാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കുള്ള കീഴടങ്ങല്‍ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍, പതിനൊന്നു മാസത്തിനിപ്പുറവും ആ പുനരധിവാസ പദ്ധതി സെക്രട്ടേറിയറ്റിന്റെ ഇടനാഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഏതോ അലമാരയ്ക്കുള്ളില്‍ പൊടിപിടിച്ചു കിടക്കുകയാണ്.


2016ല്‍ നിലമ്പൂരിലെ കരുളായി വനത്തില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജിനെയും അജിതയെയും പൊലിസിന്റെ പ്രത്യേകസംഘമായ തണ്ടര്‍ ബോള്‍ട്ട് വെടിവച്ചു കൊന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. കീഴടങ്ങാന്‍ തയ്യാറായിരുന്ന ഇരുവരെയും പൊലിസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം.


ഇതിനെതിരേ സി.പി.ഐ തന്നെ പരസ്യമായി രംഗത്തു വന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പു പ്രതിക്കൂട്ടിലാകുകയും പിന്നീട് പല സ്ഥലങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായതിനെ തുടര്‍ന്നു രണ്ടു വര്‍ഷത്തിനു ശേഷമാണ് പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.


'മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്നു മോചിപ്പിക്കുക'യെന്ന ഉദ്ദേശ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു മന്ത്രിസഭാ യോഗത്തിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്. കീഴടങ്ങിയവര്‍ തീവ്രവാദപ്രവര്‍ത്തനത്തിലേയ്ക്കു തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്കു തൊഴില്‍ നല്‍കും.


എന്നാല്‍, ആനുകൂല്യങ്ങള്‍ നേടുന്നതിനു മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുന്ന രീതിയിലാണു പദ്ധതി തയ്യാറാക്കിയത്. തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചായിരുന്നു പദ്ധതി. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുള്ളവര്‍ക്കും നിര്‍ദേശിച്ചത്.


ഉയര്‍ന്ന കമ്മിറ്റികളിലുള്ളവരെ ഒന്നാം കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കാനായിരുന്നു തീരുമാനം. ഗഡുക്കളായാണ് തുക നല്‍കാന്‍ തീരുമാനിച്ചത്. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ. തൊഴില്‍ പരിശീലനം ആവശ്യമുള്ളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപ.


ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക. തങ്ങളുടെ ആയുധം പൊലിസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കാനും തീരുമാനം എടുത്തിരുന്നു. ഉദാഹരണമായി എ.കെ 47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപ നല്‍കും. വിവിധ ആയുധങ്ങള്‍ക്ക് വിവിധ തരം ധന സഹായം. മൂന്നു വിഭാഗത്തിലുംപെട്ട വീടില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഏത് പദ്ധതിയിലുള്‍പ്പെടുത്തും എന്നത് അന്ന് വ്യക്തമാക്കിയില്ല. പക്ഷേ അന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതിനു ശേഷം പിന്നീട് ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല.
മാവോയിസ്റ്റുകളുടെ കണക്ക് എടുക്കാനോ എവിടെയൊക്കെ അവരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്താനോ സര്‍ക്കാര്‍ ശ്രമിച്ചില്ല. മാവോയിസ്റ്റുകളുമായി ചര്‍ച്ച ചെയ്യാന്‍ ഇടനിലക്കാരെയും ചുമതലപ്പെടുത്തിയില്ല. മന്ത്രിസഭാ തീരുമാനമെടുത്താല്‍ അത് നടപ്പിലാക്കാന്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളുടെ കലക്ടറന്മാരെ ചുമതലപ്പെടുത്തണം. കൂടാതെ പ്രാദേശികമായി സ്വാധീനമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളുമായി ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തണം.


ഇതിനൊന്നും സര്‍ക്കാര്‍ മെനക്കെട്ടില്ല. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളില്‍ പൊലിസ് സ്‌റ്റേഷനുകള്‍ നവീകരിക്കാനും സുരക്ഷ ഒരുക്കാനുമായി കോടികള്‍ തന്നെ ചെലവിട്ടു. പിന്നീടാണ് ചിത്രം വ്യക്തമായത്. മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ കേന്ദ്രത്തില്‍ നിന്നു പ്രത്യേക ഫണ്ട് തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
കേന്ദ്രത്തില്‍ നിന്ന് കോടികള്‍ സംസ്ഥാന ഖജനാവിലേയ്ക്ക് എത്താന്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളായി പ്രഖ്യാപിക്കാന്‍ റിപ്പോര്‍ട്ട് ഡി.ജി.പിമാരുടെ യോഗത്തില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അവതരിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളായി പ്രഖ്യാപിക്കാന്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മറ്റൊരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു.


തുടര്‍ന്ന് അഞ്ചു ജില്ലകളെ മാവോയിസ്റ്റ് സാന്നിധ്യ പട്ടികയില്‍ (സെക്യുരിറ്റി റിലേറ്റഡ് എക്‌സ്പന്‍ഡിച്ചര്‍ സ്‌കീം) ഉള്‍പ്പെടുത്തി. പിന്നാലെ കേന്ദ്രത്തില്‍ നിന്നും കേരള പൊലിസിന് ഇതിനായി പ്രത്യേക ഫണ്ടും എത്തി. സംസ്ഥാന പൊലിസില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പൊലിസ് സ്‌റ്റേഷനുകളില്‍ ജോലി നോക്കുന്ന പൊലിസുകാര്‍ക്ക് പ്രത്യേക പരിശീലനവും തോക്ക് ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളും ഈ അഞ്ചു ജില്ലകളില്‍ വനാതിര്‍ത്തിയിലുള്ള പൊലിസ് സ്‌റ്റേഷനുകളുടെ നവീകരണത്തിനും കമ്മ്യൂണിറ്റി പൊലിസിന് പ്രത്യേക ഫണ്ടും അനുവദിച്ചു.


കൂടാതെ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ അതില്‍ നിന്നു പിന്തിരിപ്പിച്ച് സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി പുനരധിവാസ കീഴടങ്ങല്‍ പദ്ധതിയ്ക്കുള്ള ഫണ്ടും കേന്ദ്രം നല്‍കിയതായാണ് വിവരം. എന്നാല്‍, ഈ ഫണ്ടൊന്നും മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാന്‍ ചെലവാക്കാന്‍ സര്‍ക്കാര്‍ മെനക്കെട്ടില്ല.


മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ്, ഒഡിഷ, ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മാവോയിസ്റ്റ് വേട്ടക്കായി വന്‍തോതിലുള്ള ഫണ്ട് ലഭിക്കുന്നുണ്ട്. ഇത്തരം സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ ഇതുവരെ യാതൊരു രക്തരൂക്ഷിത ആക്രമണങ്ങളും മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിനാല്‍ കേന്ദ്ര സഹായ ലിസ്റ്റില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. ഉള്‍പ്പെടാന്‍ വേണ്ടിയായിരുന്നു വ്യാജ ഏറ്റു മുട്ടല്‍ നാടകം കളിച്ചതെന്നും അന്നേ ആരോപണമുണ്ടായിരുന്നു. പിന്നീടാണ് കേന്ദ്രത്തിന്റെ കൂടുതല്‍ ഫണ്ട് ലഭിക്കാന്‍ ചില മാവോയിസ്റ്റ് സാന്നിധ്യ നാടകങ്ങളും അരങ്ങേറിയത്.


മാവോയിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇടത് തീവ്രവാദ സംഘടനകള്‍ വടക്കന്‍ ജില്ലകളിലെ വന പ്രദേശങ്ങളില്‍ ശക്തമാകുന്നുവെന്നും,നിലമ്പൂരിലെ കരുളായി വനത്തില്‍ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവ രാജും അജിതയും കൊല്ലപ്പെട്ടതിനു പിന്നാലെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ ശക്തമായ സാന്നിധ്യമുറപ്പിക്കുന്നുവെന്നും വനിതകള്‍ക്കായി പ്രത്യേക ദളങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആദിവാസി മേഖലയില്‍ ഇടതു തീവ്രവാദം ഫലപ്രദമായി നേരിടുന്നതിനും, നിരീക്ഷിക്കുന്നതിനും ആദിവാസികളുടെ വികസനവും ക്ഷേമവും അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ചെയര്‍മാനായി ഒരു ഉന്നതതല കമ്മിറ്റി (യൂണിഫൈഡ് കമാന്റ്) രൂപീകരിച്ചിരുന്നു.


എന്നാല്‍ അതും വെറും രൂപീകരണത്തിലൊതുങ്ങി. വീണ്ടുമിതാ വയനാട് വൈത്തിരിയില്‍ ഏറ്റുമുട്ടല്‍. ഇപ്പോള്‍ തന്നെ വ്യാജ ഏറ്റുമുട്ടല്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതിനും ഇടതു സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago