ശുചിമുറി ഉപയോഗിക്കാന്‍ 'മഴ കനിയണം '
ബോവിക്കാനം: മഴ പെയ്തിലെങ്കില്‍ ബോവിക്കാനം ടൗണിലെ പൊതു ശുചിമുറിയി വെള്ളവുമില്ല. നിരവധി പേരുടെ ആശ്രയമായ ടൗണിലെ പൊതു ശുചിമുറിയിലാണ് വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായത്. മുളിയാര്‍ സി.എച്ച്.സിക്ക് സമീപമുള്ള പൊതുശുചിമുറിയാണ് മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് വെള്ളംമില്ലാതെ അടച്ചിടേണ്ട അവസ്ഥയിലായത്.
സമീപത്തെ കുഴല്‍കിണറില്‍ നിന്നാണ് ഇവിടെക്ക് വെള്ളം എടുത്തിരുന്നത്. ഒരു മാസം മുന്‍പ് ഈ കുഴല്‍ കിണറിലെ മോട്ടോര്‍ തകരാറിലായതോടെയാണ് വെള്ളമില്ലതായത്. മഴ പെയ്യുമ്പോള്‍ ശുചിമുറിയുടെ ടെറസിന്റെ മുകളില്‍നിന്ന് വീഴുന്ന മഴവെള്ളം ബക്കറ്റില്‍ ശേഖരിച്ചും തൊട്ടടുത്തുള്ള ഹോട്ടലുകളില്‍നിന്നും വെള്ളം കൊണ്ടുവന്നുമാണ് ഇപ്പോള്‍ ശുചിമുറി ഉപയോഗിക്കുന്നത്.
വെള്ളമില്ലാത്തത് കാരണം ശുചിമുറി വ്യത്തിയാക്കാനും പറ്റാത്ത സ്ഥിയാണ്. ഏതാനും മാസം മുന്‍പും മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് രണ്ട് തവണ ദിവസങ്ങളോളം ശുചിമുറി അടച്ചിട്ടിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവര്‍ക്കും സി.എച്ച്.സിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രാഥമികാവശ്യങ്ങല് നിര്‍വഹിക്കാനുള്ള ഇടംകൂടിയാണ് ഈ ശുചിമുറി.
അതിനു പുറമെ ബോവിക്കാനം അങ്കണവാടിയിലേക്കും വെള്ളമെടുത്തിരുന്നത് ഇതേ കുഴല്‍ കിണറില്‍നിന്നാണ്. ഇപ്പോള്‍ പുറമെ നിന്നും വെള്ളം കൊണ്ടുവന്നാണ് അങ്കണവാടിയില്‍ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."