HOME
DETAILS

മരച്ചില്ലകളില്‍ നിറയുന്ന പുസ്തക ചങ്ങാതിമാര്‍; മക്കള്‍ക്ക് വായിച്ചുവളരാന്‍ രക്ഷിതാക്കളുടെ സമ്മാനം

  
backup
June 23 2018 | 08:06 AM

%e0%b4%ae%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d


ചെറുവത്തൂര്‍: അലമാരയിലല്ല, ക്ലാസ് ചുമരിലെ മരത്തിന്റെ ചില്ലകളില്‍ നിറയെ പുസ്തകങ്ങള്‍. കുരുന്നുകള്‍ക്ക് ഒഴിവു വേളകളിലെല്ലാം പുസ്തക ചങ്ങാതിമാരുമായി കൂട്ടുകൂടാം. വായനയുടെ വിസ്മയ ലോകത്തേക്ക് പറന്നുയരാം. പൊതാവൂര്‍ എ.യു.പി സ്‌കൂളിലാണ് 40,000 രൂപ ചെലവില്‍ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകനും ചേര്‍ന്ന് ഒരുക്കിയ മനോഹരമായ ക്ലാസ് ലൈബ്രറിയും ഗണിതലാബുമുള്ളത്.
അവധിക്കാലത്ത് സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയിരുന്നു. അധ്യയനവര്‍ഷം ആരംഭിച്ചയുടന്‍ നടന്ന ക്ലാസ് പി.ടി.എ യോഗത്തില്‍ അധ്യാപകനായ കെ.എം അനില്‍കുമാര്‍ ലൈബ്രറി, ലാബ് എന്നിവയെക്കുറിച്ചുള്ള ആശയം പങ്കുവെച്ചു. ക്ലാസിലേക്കുള്ള ലൈബ്രറിയും ലാബും തങ്ങള്‍ ഒരുക്കുമെന്ന് രക്ഷിതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
അങ്ങനെയാണ് നാലാം തരത്തിലെ 18 കുട്ടികളുടെ രക്ഷിതാക്കളുടെയും ക്ലാസ് അധ്യാപകന്റെയും കൂട്ടായ്മയില്‍ ക്ലാസ് ലൈബ്രറിയും ഗണിത ലാബും ഒരുങ്ങിയത്. ഗണിത ലാബിലേക്കുള്ള പഠനോപകരണങ്ങള്‍ കഴിഞ്ഞ അവധിദിനത്തില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ തന്നെയാണുണ്ടാക്കിയത്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ലൈബ്രറി ഒരുക്കണമെന്ന ചിന്തയില്‍നിന്നാണ് ചുമരില്‍ വലിയൊരു മരം വരച്ചുവെച്ചത്. അതിന്റെ ചില്ലകളില്‍ മരം കൊണ്ടുള്ള തട്ടുകള്‍ ഉറപ്പിച്ചു. അതിലാണ് പുസ്തകങ്ങള്‍ വയ്ക്കുന്നത്.
'വരൂ വായിക്കാം' എന്ന് ഈ ക്ലാസ് ലൈബ്രറി കുട്ടികളെ സ്വാഗതം ചെയ്യുന്നു. 10,000 രൂപയുടെ പുസ്തകങ്ങളാണ് ഒരു ക്ലാസിലേക്ക് മാത്രം വാങ്ങിയത്. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഇനിമുതല്‍ എല്ലാം ക്ലാസ് പി.ടി.എയോഗങ്ങളും അമ്മമാരുടെ കഥാ-കവിതാ അവതരണത്തോടെ തുടങ്ങും. ഓരോ ടേമിലും ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും സമ്മാനം നല്‍കും. ഒപ്പം നല്ല വായന കുറിപ്പുകള്‍ക്കും സമ്മാനമുണ്ട്. അധ്യയനവര്‍ഷാവസാനം തിരഞ്ഞെടുക്കുന്ന കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago