HOME
DETAILS
MAL
പുതുക്കിയ റേഷന്‍കാര്‍ഡ് 13നകം കൈപ്പറ്റണം
backup
March 07 2019 | 18:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് പുതിയ റേഷന്‍കാര്‍ഡ് ഇതുവരെ കൈപ്പറ്റാത്ത കാര്‍ഡുടമകളുടെ വിവരം സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ (ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി) പ്രസിദ്ധീകരിച്ചു.
പട്ടികയില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ മാര്‍ച്ച് 13 നകം അതാത് താലൂക്ക് സപ്ലൈ ഓഫിസ്,സിറ്റി റേഷനിങ് ഓഫിസുകളില്‍ എത്തി ഇതുവരെ വാങ്ങാത്തതിനുള്ള കാരണം കാണിച്ച് അപേക്ഷ നല്‍കി കാര്‍ഡുകള്‍ കൈപ്പറ്റണം. അല്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കാര്‍ഡുകള്‍ റദ്ദുചെയ്യും.
ഇപ്രകാരം റദ്ദാക്കിയ കാര്‍ഡുകളില്‍പ്പെട്ടവര്‍ പിന്നീട് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ അവരില്‍നിന്നും പഴയ കാര്‍ഡ് അച്ചടിക്കു ചെലവായ തുക പിഴയായി ഈടാക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."