ജലം സുലഭമാക്കാന്‍ നാടൊരുങ്ങുന്നു
കണ്ണൂര്‍: വരള്‍ച്ചയ്ക്ക് പരിഹാരമാകാന്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ജലം സുലഭം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മേയ് ആദ്യവാരം തുടങ്ങും. വരുംകാലങ്ങളില്‍ ജില്ല നേരിടാന്‍ പോകുന്ന ജലദൗര്‍ലഭ്യത്തിന് തടയിടാന്‍ ബഹുജന കൂട്ടായ്മയോടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ജില്ലാപഞ്ചായത്ത് തയാറെടുക്കുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലും മഴക്കുഴി, കിണര്‍ റീച്ചാര്‍ജിങ് സംവിധാനം തുടങ്ങി ജലസംരക്ഷണ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് പ്രധാനലക്ഷ്യം.
ഭൂഗര്‍ഭ ജലവകുപ്പ്, കൃഷിവകുപ്പ്, ദാരിദ്ര്യ ലഘൂകരണ മിഷന്, കുടുംബശ്രീ, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി വീടുകള്‍ തോറും പ്രാവര്‍ത്തികമാക്കുക. മേയ് ആദ്യം ആരംഭിച്ച് 25നുള്ളില്‍ മഴക്കുഴി കീണര്‍ റീചാര്‍ജിങ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 18ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നടക്കുന്ന കിണര്‍ റീച്ചാര്‍ജിങ് സംബന്ധിച്ച് ഡമോണ്‍സ്ട്രേഷന്‍ ഉള്‍പ്പെടുത്തിയുള്ള ശില്‍പ്പശാലയില്‍ വിദഗ്ധര്‍ പരിശീലനം നല്‍കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."