ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് കോണ്‍ഗ്രസ്: കൊടിക്കുന്നില്‍ പ്രസിഡന്റ്
കോട്ടയം: റേഷന്‍ വ്യാപാരികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണനക്കെതിരേ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ-സംസ്ഥാന സമിതിയോഗങ്ങള്‍ തീരുമാനിച്ചു. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയേയും, ദേശീയ ജനറല്‍ സെക്രട്ടറിയായി ബേബിച്ചന്‍ മുക്കാടനേയും തെരഞ്ഞെടുത്തു.
സംസ്ഥാന ഭാരവാഹികളായി സദന്‍ പൂക്കോട്- കോഴിക്കോട്, സുഗുണേന്ദ്രന്‍ കുഴിപറമ്പില്‍- തൃശൂര്‍, ഏ. ഷാജഹാന്‍- തിരുവനന്തപുരം, ഏ.ആര്‍ ബാലന്‍- പത്തനംതിട്ട (ജനറല്‍ സെക്രട്ടറിമാര്‍), എ. അച്യുതന്‍-ചാവക്കാട്, സി. സോമന്‍- നെയ്യാറ്റിന്‍കര (വര്‍ക്കിങ് പ്രസിഡന്റുമാര്‍), കാലടി വാസുദേവന്‍ നായര്‍- തിരുവനന്തപുരം, സന്തോഷ് പാറശാല-നെയ്യാറ്റിന്‍കര, വിനോ സെബാസ്റ്റ്യന്‍- കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), ആന്റണി പാലക്കുഴി- കോതമംഗലം, കെ.എം മുസ്തഫ-വയനാട്, എം.എ മുഹമ്മദ് അഷറഫ്-ചങ്ങനാശേരി, സുരേഷ് കുമാര്‍- തിരുവനന്തപുരം (സെക്രട്ടറിമാര്‍), അനില്‍ ജേക്കബ്-കോട്ടയം (ട്രഷറര്‍), എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സംസ്ഥാന പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയും കൊടിക്കുന്നില്‍ സുരേഷ് എം.പി വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."