കിണറ്റില്‍ വീണ കാട്ടുപന്നിയെ പിടികൂടി
കൊളച്ചേരി: പള്ളിപ്പറമ്പ് കോടിപ്പോയില്‍ രിഫായി മസ്ജിദിന് സമീപമുള്ള ഉപയോഗശൂന്യമായ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടുപന്നിയെ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ രതീഷന്റെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് കാട്ടുപന്നിയെ പിടികൂടിയത്. ഇതിനെ പിന്നീട് ആറളം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി വൈദ്യ പരിശോധനക്ക് ശേഷം കാട്ടിലേക്ക് വിട്ടയച്ചു.
കാട്ടുപന്നികളുടെ ശല്യം നാറാത്ത്, കൊളച്ചേരി, മയ്യില്‍ പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയുടെ ആക്രമണത്താല്‍ രാത്രി സമയങ്ങളില്‍ വഴിനടക്കാനും സാധിക്കാറില്ല. വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. കാട്ടുപന്നികളെ തുരത്താന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."