HOME
DETAILS
MAL
റെജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കണം: പി.ടി ജോസ്
backup
April 10 2017 | 21:04 PM
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാക്കത്തുരുത്തേല് റെജി എബ്രഹാമിന്റെ കുടുംബത്തിന് വനംവകുപ്പ് അനുവദിച്ച അഞ്ചു ലക്ഷം രുപ അപര്യാപ്തമാണെന്നും മാനുഷിക പരിഗണന വച്ച് 10 ലക്ഷം രൂപ കൂടി സഹായധനമായി അനുവദിക്കണമെന്നും കുടുംബത്തെ ദത്തെടുക്കണമെന്നും കേരളാ കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി പി.ടി ജോസ് ആവശ്യപ്പെട്ടു. റെജിയുടെ ഭാര്യ ഷാന്റിയെയും കുടുംബത്തെയും വീട്ടിലെത്തി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പ്രതിഷേധവും സമരവുമായി ഇറങ്ങുമ്പോള്‍ പ്രഖ്യാപനവുമായി ഭരണകൂടം ഇറങ്ങും. എന്നാല്‍ പിന്നീട് ഒന്നുമുണ്ടാകാത്ത സാഹചര്യമാണുള്ളതെന്നും പി.ടി ജോസ് ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഭാരവാഹികളായ വി.കെ ജോസഫ്, ബെന്നി മഠത്തിന്നകം, ജോണി കാവുങ്കല്‍, അബ്രാഹം കല്ലമ്മേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."