HOME
DETAILS
MAL
പീഡനക്കേസ്: ശഫീഖ് ഖാസിമിയും സഹായിയും പിടിയില്‍
backup
March 07 2019 | 18:03 PM
തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ശഫീഖ് ഖാസിമിയും സഹായി ഫാസിലും പിടിയില്‍. തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഫാസിലിന്റെ വാഹനത്തിലായിരുന്നു ശഫീഖ് സഞ്ചരിച്ചിരുന്നത്.
റൂറല്‍ ഷാഡോ പൊലിസിന്റെ സഹായത്തോടെ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
മധുരയില്‍ ലോഡ്ജിലടക്കം വിവിധ സ്ഥലങ്ങളില്‍ ഒരു മാസത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാസിലിനെയും, ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തി. താടി പൂര്‍ണമായി ഷേവ്ചെയ്ത് തലമുടി വെട്ടിയും സാധാരണക്കാരന്റെ വേഷത്തിലായിരുന്നു പിടിയിലായപ്പോള്‍ പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."